നിർമാതാവ് വർഗീസ് മൂലൻ വക ഒന്നേകാൽ കോടി രൂപയുടെ കിറ്റുകൾ

varghese-moolan
SHARE

ചാരക്കേസിനെ ആസ്പദമാക്കി ആറ് രാജ്യങ്ങളിൽ ഷൂട്ട് ചെയ്ത് ആറ് ഭാഷകളിൽ പുറത്തിറങ്ങുന്ന റോക്കട്രിയെന്ന സിനിമയുടെ നിർമ്മാതാവ് 

ഡോ. വർഗീസ് മൂലൻ ഒന്നേകാൽ കോടി രൂപ വിലവരുന്ന കിറ്റുകൾ 20,000 കുടുംബങ്ങൾക്ക്‌  വിതരണം ചെയ്തു. 1981-ൽ ഗൾഫ്‌ ജീവിതം ആരംഭിച്ച വർഗീസ് മൂലൻ പ്രവാസജീവിതത്തിന്റെ നാല്പതാം വാർഷികത്തോടനുബന്ധിച്ചാണ് കിറ്റു വിതരണം നടത്തിയത്. 

വർഗീസ് മൂലൻസ് ഫൌണ്ടേഷൻ സംഘടിപ്പിച്ച കിറ്റ് വിതരണത്തിന്റെ ഉത്‌ഘാടനം കേരള വ്യവസായ മന്ത്രി ശ്രീ. പി. രാജീവ്, അങ്കമാലി മുൻസിപ്പൽ ചെയർ മാൻ ശ്രീ. റെജി മാത്യുവിന് നൽകിക്കൊണ്ട് നിർവഹിച്ചു. പ്രതിപക്ഷ നേതാവ് ശ്രീ. വി. ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തി. അങ്കമാലി എം എൽ എ റോജി എം ജോൺ അധ്യക്ഷനായിരുന്നു. അതിനൊപ്പം വർഗീസ് മൂലൻസ് ഗ്രൂപ്പിൽ 25 വർഷം തികച്ച തൊഴിലാളികൾക്ക് കാറുകൾ, 15 വർഷം പൂർത്തിയാക്കിയവർക്ക് ബൈക്കുകൾ 10 വർഷം തികച്ചവർക്ക് 25,000 രൂപ വീതമുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

201 നിർധന കുട്ടികൾക്കുള്ള ഹൃദയ ശസ്ത്രക്രിയകൾ, വീടുകൾ, വിവാഹ സഹായങ്ങൾ, സ്‌കോളർഷിപ്പുകൾ, ഭക്ഷ്യകിറ്റ് വിതരണം തുടങ്ങി ഏഴര കോടിയിലധികം രൂപയുടെ ചാരിറ്റി പദ്ധതികൾ വർഗീസ് മൂലൻ ഫൌണ്ടേഷൻ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ | Manorama Explainer

MORE VIDEOS
FROM ONMANORAMA