എനിക്കും ഭയങ്കര ബഹുമാനമാണ്, അപ്പുക്കുട്ടനോട്: പ്രിയദര്‍ശനെ ട്രോളി സംവിധായകന്‍ എം.എ. നിഷാദ്

nishad-priyan
SHARE

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലാളിത്യത്തെ പ്രശംസിച്ച സംവിധായകന്‍ പ്രിയദര്‍ശനെ പരിഹസിച്ച് സംവിധായകന്‍ എം.എ നിഷാദ്. ഇന്‍ ഹരിഹര്‍ നഗര്‍ ചിത്രത്തിലെ ‘അപ്പുക്കുട്ടന്‍ ട്രോൾ’ ആണ് നിഷാദ് പങ്കുവച്ചിരിക്കുന്നത്.

മഴയത്ത് സ്വയം കുടപിടിച്ച് പാര്‍ലമെന്റിലേക്ക് എത്തി മാധ്യമങ്ങളെ കാണുന്ന മോദിയുടെ ചിത്രം പങ്കുവച്ചായിരുന്നു പ്രിയദര്‍ശന്റെ പോസ്റ്റ്. പ്രധാനമന്ത്രിയുടെ ഈ എളിമയെ താന്‍ അഭിനന്ദിക്കുന്നു എന്നാണ് പ്രിയദര്‍ശന്‍ കുറിച്ചത്.

സമാനമായ രീതിയില്‍ അപ്പുക്കുട്ടന്‍ കുടപിടിച്ച് നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തായിരുന്നു നിഷാദിന്റെ പരിഹാസം. ‘ഞങ്ങളുടെ അപ്പുക്കുട്ടന്റെ ഈ എളിമയെ ഞാന്‍ അഭിനന്ദിക്കുന്നു’ എന്ന് മുകേഷിന്റെ കഥാപാത്രമായ മഹാദേവൻ പറയുന്നതാണ് ട്രോളിലുള്ളത്. 

‘എന്താണെന്നറിയില്ല…എനിക്കും ഭയങ്കര ബഹുമാനമാണ്, അപ്പുക്കുട്ടനോട്… എന്താ ഇങ്ങനെ സിംപിള്‍ ആയി പറയുന്ന സംവിധായകരെ അവര്‍ക്ക് ഇഷ്ടമല്ലേ ? Dont they like ?’–ട്രോൾ പങ്കുവച്ച ശേഷം നിഷാദ് കുറിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA