ADVERTISEMENT

സിനിമാ ചിത്രീകരണത്തിനിടെ നടൻ വിശാലിന് പരുക്ക്. സിനിമയിലെ ആക്‌ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ താരത്തിന്റെ തോളിന് പരുക്കേൽക്കുകയായിരുന്നു. വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബുരാജ്, വിശാലിനെ എടുത്തെറിയുന്നതായിരുന്നു രംഗം.

 

റോപ്പിൽ കെട്ടി ഉയർന്ന വിശാലിന്റെ തോള് ഭിത്തിയിൽ വന്ന് ഇടിക്കുകയായിരുന്നു. സെറ്റിൽ ഉണ്ടായിരുന്ന ഫിസിയോതെറാപ്പിസ്റ്റിൽ നിന്നും ഉടൻ തന്നെ താരം വൈദ്യസഹായം തേടി. പരുക്കിനെ തുടർന്ന് രണ്ട് ദിവസത്തെ വിശ്രമത്തിനു ശേഷമാകും വിശാല്‍ സെറ്റില്‍ ജോയിൻ ചെയ്യൂ. ശരവണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷൻ ഹൈദരാബാദ് ആണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com