പടന്നയിൽ അവസാനം അഭിനയിച്ചത് ‘മരട്’ സിനിമയിൽ; വിഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ

Kts-padannayil-maradu
SHARE

മലയാളത്തിന്റെ ചിരിയുടെ മുഖമായിരുന്ന നടൻ കെ.ടി. സുബ്രഹ്മണ്യൻ എന്ന കെ.ടി.എസ്.പടന്നയിൽ വിടവാങ്ങി. സ്വതസിദ്ധമായ അഭിനയശൈലിയിലൂടെയാണ് അദ്ദേഹം പ്രേക്ഷകർക്കു പ്രിയങ്കരനായത്. അവസാനകാലത്തും അഭിനയത്തോട് അടങ്ങാത്ത ആവേശമായിരുന്നു പടന്നയിലിന്. 

കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത മരട് സിനിമയിലാണ് അദ്ദേഹം അവസാനം അഭിനയിച്ചത്. ഇപ്പോഴിതാ മരട് സിനിമയിൽ നിന്നുള്ള അദ്ദേഹത്തിന്റെ രംഗങ്ങൾ അണിയറപ്രവര്‍ത്തകർ പുറത്തുവിട്ടിരിക്കുന്നു.

‘ഷൂട്ടിനു വരുമ്പോഴൊക്കെ നല്ല എനർജറ്റിക്ക് ആയിരുന്നു. എല്ലാവരോടും തമാശയൊക്കെ പറഞ്ഞ് രസകരമായിരുന്നു അദ്ദേഹത്തിനൊപ്പമുള്ള അനുഭവം. രണ്ട് മാസങ്ങൾക്കു മുമ്പ് ഡബ്ബിങിനും വന്നിരുന്നു. പോൾ എന്നായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്.വിജയകുമാരി ചേച്ചിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിച്ചത്’. കണ്ണൻ താമരക്കുളം പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA