ആശാന് നല്ല പുറംവേദനയുണ്ട്: വിശാലിന്റെ പരുക്കിനെ കുറിച്ച് ബാബുരാജ്
Mail This Article
×
ബാബുരാജുമൊത്തുള്ള ഫൈറ്റ് രംഗം ഷൂട്ട് ചെയ്യുന്നതിനിടെ നടൻ വിശാലിന് പരുക്ക് പറ്റിയിരുന്നു. ശരവണന് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ സെറ്റിൽ വച്ചാണ് അപകടമുണ്ടായത്. ഇപ്പോഴിതാ സെറ്റിൽ നിന്നും വിശാലിനൊത്തുള്ള പുതിയ ചിത്രം പങ്കുവയ്ക്കുകയാണ് ബാബുരാജ്. കമന്റ് ചെയ്തവരിൽ മിക്കവർക്കും അറിയേണ്ടത് വിശാലിന്റെ പരുക്കിനെക്കുറിച്ചായിരുന്നു.
വിശാലിന്റെ പരുക്ക് മാറിയോ എന്ന ചോദ്യത്തിന് ‘പരുക്ക് മാറിയിട്ടില്ല ....ആശാന് നല്ല പുറം വേദന ഉണ്ട്’ എന്നായിരുന്നു ബാബുരാജിന്റെ മറുപടി. രണ്ട് ദിവസം വിശാൽ വിശ്രമത്തിലായിരുന്നുവെന്നും സിനിമയുടെ ഹൈദരാബാദ് ഷെഡ്യൂൾ അവസാനിച്ചെന്നും ബാബുരാജ് പറഞ്ഞു.
മുഴുനീള ആക്ഷൻ സിനിമയായല്ല ഈ ചിത്രം ഒരുങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.