ADVERTISEMENT

മോഹൻലാൽ–പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡിയുടെ സെറ്റ് സന്ദർശിച്ച് ബാബു ആന്റണി. മോഹൻലാലിനും പൃഥ്വിരാജിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഇക്കാര്യം അദ്ദേഹം ആരാധകരെ അറിയിച്ചത്. ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുന്ന മണിരത്നം ചിത്രം പൊന്നിയിൻ സെൽവന്റെ ഷൂട്ടിനു കിട്ടിയ ഇടവേളയിലാണ് ബാബു ആന്റണി തൊട്ടടുത്തുള്ള ബ്രോ ഡാഡി സെറ്റിൽ എത്തിയത്.

 

‘പൊന്നിയിൻ സെൽവം എന്ന സിനിമയുടെ ചിത്രീകരണത്തിന് എനിക്ക് ഒരു ദിവസം അവധി ഉണ്ടായിരുന്നു. അതിനാൽ, ഹൈദരാബാദിന്റെ മറ്റൊരു ഭാഗത്ത് ഷൂട്ട് ചെയ്യുന്ന ലാലിനെയും പൃഥ്വിയെയും ഞാൻ സന്ദർശിച്ചു. നടി കനിഹയുമായും കൂടിക്കാഴ്ച നടത്തി. പ്രൊഡക്‌ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ എനിക്ക് നല്ല ബിരിയാണി വാങ്ങിതന്നു. ഞങ്ങൾ ഭാസേട്ടനെ കുറിച്ചുള്ള നല്ല ഓർമകളും ചിത്രീകരണ വിശേഷങ്ങളുമൊക്കെ പങ്കുവച്ചു. അത് വളരെ രസകരമായിരുന്നു.’–ബാബു ആന്റണി കുറിച്ചു.

 

ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. കല്യാണി പ്രിയദർശൻ, ലാലു അലക്സ്, കനിഹ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സിനിമയുടെ ആദ്യ ഷെഡ്യൂൾ ഹൈദരാബാദ് ആണ് ആരംഭിച്ചത്. കൊച്ചിയാണ് മറ്റൊരു പ്രധാന ലൊക്കേഷൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com