ADVERTISEMENT

അക്ഷയ്കുമാര്‍ നായകനായെത്തുന്ന ബെല്‍ബോട്ടം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്യുന്ന ഈ സ്‌പൈ ത്രില്ലര്‍ എൺപതുകളിൽ ഇന്ത്യയില്‍ അരങ്ങേറിയ വിമാന റാഞ്ചല്‍ സംഭവങ്ങളെയും ബ്ലൂസ്റ്റാര്‍ ഓപ്പറേഷനെയും ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

 

lara-dutta
ബെൽബോട്ടം സിനിമയില്‍ ലാറ ദത്ത

ട്രെയിലറില്‍ ഏറെ ചര്‍ച്ച  ചെയ്യപ്പെടുന്നത് മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കഥാപാത്രമാണ്. ബോളിവുഡ് നടി ലാറ ദത്തയാണ് ഇന്ദിര ഗാന്ധിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വമ്പൻ മേക്കോവറിലാണ് ലാറ ദത്ത ചിത്രത്തിലെത്തുന്നത്.

 

ഓഗസ്റ്റ് 19 നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക.  3ഡി  ഫോര്‍മാറ്റിലാകും റിലീസ്. വാണി കപൂര്‍, ഹുമ ഖുറേഷി  എന്നിവരാണ് മറ്റു താരങ്ങള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com