ADVERTISEMENT

സിനിമയുടെ പേരിൽ വിവാദം സൃഷ്ടിച്ച ജയസൂര്യ–നാദിർഷ ചിത്രം ഈശോയുടെ രണ്ടാമത്തെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ജയസൂര്യയെയും തൊട്ടു പിന്നിലായി ജാഫര്‍ ഇടുക്കിയെയും പോസ്റ്ററില്‍ കാണാം. ‘നോട്ട് ഫ്രം ബൈബിള്‍’ എന്ന ടാഗ്‌ലൈന്‍ ഒഴിവാക്കിയിട്ടുണ്ട്.

 

നമിത പ്രമോദ് ആണ് ചിത്രത്തിലെ നായിക. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, മേരാ നാം ഷാജി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രമാണ് ഈശോ. ചിത്രത്തിന്റെ പേരിന് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ക്രിസ്ത്യന്‍ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണ് ഈ ടൈറ്റില്‍ എന്നായിരുന്നു പ്രധാനവിമർശനം.

 

ദിലീപ് നായകനായ നാദിര്‍ഷ ചിത്രം കേശു ഈ വീടിന്റെ നാഥന്‍ പേര് മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് പേരുകളും ക്രൈസ്തവ വികാരം വ്രണപ്പെടുത്തുന്നതല്ലെന്നും കഥാപാത്രങ്ങളുടെ പേരാണെന്നും സിനിമ ഇറങ്ങിയ ശേഷം മതവിശ്വാസം വ്രണപ്പെടുന്നുവെന്ന് തോന്നിയാല്‍ ഏത് ശിക്ഷയും ഏറ്റുവാങ്ങുമെന്നും നാദിര്‍ഷ വ്യക്തമാക്കിയിരുന്നു.

 

അരുണ്‍ നാരായണ്‍ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ ആണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ്. രചന സുനീഷ് വരനാട്. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷ തന്നെയാണ് സംഗീതം പകരുന്നത്. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്. പശ്ചാത്തല സംഗീതം ജേക്‌സ് ബിജോയ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com