ADVERTISEMENT

നടൻ മാധവൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ആണ് ആരാധകരുടെ ഇടയിൽ വൈറൽ. കോവിഡ് പ്രതിസന്ധിയിൽ യാത്രക്കാരില്ലാതെ വിജനമായ വിമാനത്താവളവും വിമാനവുമൊക്കെയാണ് മാധവൻ വിഡിയോയിലൂടെ കാണിക്കുന്നത്. തന്റെ ജീവിതത്തിൽ ഇങ്ങനെയൊരു വിമാനയാത്ര നടത്തിയിട്ടില്ലെന്നും ഈ യാത്രയിൽ വിമാനത്തിലുള്ള ഏകയാത്രക്കാരൻ താൻ മാത്രമാണെന്നും മാധവൻ പറയുന്നു.

 

‘ഈ കാഴ്ച കണ്ട് ഒരേസമയം സങ്കടവും ആകാംക്ഷയും വരുന്നു. എത്രയും പെട്ടന്ന് ഈ അവസ്ഥക്കൊരു അന്ത്യം വരണമെന്ന് പ്രാർഥിക്കുന്നു.’–വിഡിയോയ്ക്കൊപ്പം മാധവൻ കുറിച്ചു. പുതിയ ബോളിവുഡ് ചിത്രമായ അമേരിക്കി പണ്ഡിറ്റിന്റെ ചിത്രീകരണത്തിനായുള്ള ദുബായ് യാത്രയ്ക്കിടെയാണ് താരം ഈ വിഡിയോ പകർത്തിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com