ADVERTISEMENT

സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളില്‍ ഉള്‍പ്പെടെ തന്റെ നിലപാടുകള്‍ വ്യക്തമാക്കാറുള്ള താരമാണ് ഷമ്മി തിലകന്‍. സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായും അദ്ദേഹം നിരന്തരം സംവദിക്കാറുണ്ട്. ഇപ്പോഴിതാ ആരാധകന് താരം നൽകിയ മറുപടിയാണ് വൈറലാകുന്നത്. 

 

ഓണാഘോഷവുമായി ബന്ധപ്പെട്ട് ബിഎംഡബ്ല്യു കാറിന് മുന്നില്‍ നില്‍ക്കുന്ന ചിത്രം ഷമ്മി തിലകന്‍ പങ്കുവച്ചിരുന്നു. രസകരമായ നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചത്. അതിനിടെയാണ് കൊല്ലം സ്വദേശിയായ ഒരാരാധകൻ കമന്റുമായി എത്തിയത്. ‘ഈ കൊല്ലംകാരനുണ്ടോ ഹായ്’ എന്നായിരുന്നു യുവാവിന്റെ കമന്റ്. ഉടനെത്തി ഷമ്മിയുടെ മറുപടി. ‘അവിടുത്തെ എംഎല്‍എയെ വിളിച്ചു ചോദിക്കാതെ എങ്ങനെയാ ബ്രോ?’.–എന്നായിരുന്നു ഷമ്മി കുറിച്ചത്. നാലായിരത്തിന് മുകളിൽ ലൈക്സ് ആണ് ഷമ്മിയുെട ഈ മറുപടിക്ക് ലഭിച്ചത്.

 

കൊല്ലം എംഎല്‍എ ആയ മുകേഷിനെ ചെറിയ കാര്യങ്ങള്‍ക്ക് പോലും ആളുകള്‍ വിളിച്ചു സഹായം ചോദിക്കുകയും ഈ കോളുകള്‍ റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തിലാണ് കൊല്ലംകാരനായ ആരാധകന് ഇങ്ങനെയൊരു മറുപടി ഷമ്മി തന്നെ നൽകിയത്.

 

കൂടുതലും വില്ലൻ വേഷങ്ങളിലെത്തുന്ന ചേട്ടൻ എന്തുകൊണ്ട് നായകനാകുന്നില്ലെന്നായിരുന്നു സനീ സാനു എന്ന ആരാധകന്റെ ചോദ്യം. അതിനും കൃത്യമായ ഉത്തരം ഷമ്മി തിലകൻ നൽകുകയുണ്ടായി. അത് ഇങ്ങനെ: സിനിമയിലായാലും ജീവിതത്തിലായാലും വില്ലന്മാരെ സംബന്ധിച്ചിടത്തോളം അവരാണ് അവരുടെ നായകൻ..! അതാണ് അവരുടെ നിലനിൽപ്പും..! ഞാൻ ചെയ്ത വില്ലൻ വേഷങ്ങളെല്ലാം തന്നെ നായകനാണെന്ന 'അഹംഭാവത്തോടെ' ചെയ്തിട്ടുള്ളതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com