‘ഫാന്റം ഹോസ്പിറ്റൽ’; മഹേഷ് നാരായണൻ ബോളിവുഡിലേയ്ക്ക്

mahesh-narayanan-bollywood
പ്രീതി ഷഹാനിക്കൊപ്പം മഹേഷ്
SHARE

സംവിധായകനും ചിത്രസംയോജകനുമായ മഹേഷ് നാരായണൻ ബോളിവുഡിലേയ്ക്ക്. സംവിധായകനായി തന്നെയാണ് രംഗപ്രവേശം. ഫാന്റം ഹോസ്പിറ്റൽ എന്നു പേരിട്ടിരിക്കുന്ന ചിത്രം ആരോഗ്യ രംഗത്തെ ചൂഷണത്തെപ്പറ്റി പറയുന്ന ത്രില്ലറായിരിക്കും. തൽവാർ, റാസി, ബദായി ഹോ തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച പ്രീതി ഷഹാനിയാണ് നിർമാതാവ്. 

ആകാശ് മൊഹിമനും മഹേഷ് നാരായണനും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. എഴുത്തുകാരനും പത്രപ്രവർത്തകനുമായ ജോസി ജോസഫ് സഹനിർമാതാവാണ്.

ആരോഗ്യരംഗത്തെ ഞെട്ടിക്കുന്ന ചൂഷണങ്ങളെക്കുറിച്ച് പഠനം നടത്തിയ ജോസി ജോസഫിന്റെ കണ്ടെത്തലുകൾ ചിത്രത്തിനാധാരമാകും. സിനിമയുടെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA