‘നീ എന്റെ ​ഗാഥാ ജാം മാത്രമല്ല, എന്റെ നിധിയാണ്’: മഞ്ജുവിന് ആശംസകളുമായി ​ഗീതുവും പൂർണിമയും

manju-warrier-birthday
SHARE

നാൽപത്തിമൂന്നാം ജന്മദിനമാഘോഷിക്കുന്ന നടി മഞ്ജു വാരിയർക്ക് സ്നേഹത്തിൽ പൊതിഞ്ഞ പിറന്നാൾ ആശംസകൾ നേർന്ന് സുഹൃത്തുക്കൾ. ‘നീ എന്റെ ​ഗാഥാ ജാം മാത്രമല്ല, എന്റെ നിധിയാണ്.’–മഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടിയും സംവിധായികയുമായ ​ഗീതു മോഹൻ​ദാസ് കുറിച്ചു. ‘ഹാപ്പി ബർത്ത്ഡേ എം, ലവ് യു’.–ഇങ്ങനെയായിരുന്നു പൂർണിമ ഇന്ദ്രജിത്തിന്റെ ആശംസ.

ഗീതു മോഹൻദാസിന്റെ കുറിപ്പിന്റെ പൂർണരൂപം: ‘കഠിനമായ വിമർശനങ്ങൾ നിരന്തരം കേൾക്കുന്നത് എളുപ്പമല്ല, എനിക്കറിയാം. പക്ഷേ അത് പ്രസന്നതയോടെ കേട്ട്, നിന്റെ ജോലിയിൽ പ്രയോ​ഗിച്ച് വളരെ മനോഹരമായി അതിനെ കീഴടക്കി, ഒരു വ്യക്തിയെന്ന നിലയിൽ നീ എത്രമാത്രം സുരക്ഷിതയാണെന്നും നിന്റെ കഴിവിൽ എത്ര മിടുക്കിയാണെന്നും ഒരു അഭിനേതാവെന്ന നിലയിൽ നിന്റെ വളർച്ചയിൽ നീ എത്രത്തോളം പ്രതിബദ്ധയുള്ളവളാണെന്നും കാണിച്ചുകൊടുത്തു.’ 

‘നിന്നെ മികച്ചതാക്കാൻ പ്രേരിപ്പിക്കുന്നത് തുടരുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു, കാരണം നിന്റെ മികച്ചത് ഇനിയും വരാനിരിക്കുന്നതേ ഒള്ളൂ, മാത്രമല്ല അത് വളരെ വേഗം വരുമെന്ന് ഞാൻ വിശ്വസിക്കുകയും ചെയ്യുന്നു. ഇന്ന് നിന്റെ ജന്മദിനത്തിൽ ഞാൻ പറയുന്നു നീ എന്റെ ​ഗാഥാ ജാം മാത്രമല്ല, നീ എന്റെ നിധിയാണ്.’

രമേശ് പിഷാരടി, അനുശ്രീ, സംയുക്ത വർമ തുടങ്ങി നിരവധിപേർ സമൂഹമാധ്യമങ്ങളിലൂടെ താരത്തിന് ആശംസകള്‍ നേർന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS