താടിയെടുത്ത്​, മുടിയൊതുക്കി പുത്തൻ ലുക്കിൽ മമ്മൂട്ടി

mammootty-new-look
SHARE

കോവിഡ് തുടങ്ങിയ കാലം മുതൽ വളർത്തിയിരുന്ന താടിയെടുത്ത്​, മുടി വെട്ടിയൊതുക്കി പുതിയ ഗെറ്റപ്പിൽ മമ്മൂട്ടി.  'പുഴു' എന്ന സിനിമയ്ക്കുവേണ്ടിയാണ്​ മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പ്​. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രം നിര്‍മാതാവ് ആ​േന്‍റാ ജോസഫ് പങ്കുവച്ചത്​ സമൂഹമാധ്യമങ്ങളിൽ വൈറലായി. തൃശൂരിൽ എത്തിയ താരം സുഹൃത്തിന്റെ മകളുടെ വിവാഹത്തിലും പങ്കെടുത്തു. 

കോവിഡ് ലോക്ഡൗൺ തുടങ്ങിയ കാലം മുതൽ  താടിയും മുടിയും നീട്ടിവളര്‍ത്തിയ ഗെറ്റപ്പിലായിരുന്നു മമ്മൂട്ടി. പൊതുചടങ്ങുകളിലും ഈ ലുക്കിലായിരുന്നു അദ്ദേഹം പങ്കെടുത്തിരുന്നത്​. ഇതേ ഗെറ്റപ്പിലാണ് അമല്‍നീരദ് ചിത്രം 'ഭീഷ്മപര്‍വ'ത്തില്‍ അഭിനയിച്ചത്. 

അതേസമയം ഭീഷ്മപർവത്തിൽ മമ്മൂട്ടി ഉൾപ്പെടുന്ന ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായി കഴിഞ്ഞു. സെപ്റ്റംബർ 10ന് കൊച്ചിയിൽ സിനിമയുടെ ചിത്രീകരണം തുടങ്ങും. ഹര്‍ഷദ്, ഷറഫ്, സുഹാസ് എന്നിവരുടെ തിരക്കഥയിലൊരുങ്ങുന്ന ‘പുഴു’ നവാഗതയായ റത്തീനയാണ് സംവിധാനം ചെയ്യുന്നത്. പാർവതി തിരുവോത്ത് ആണ് നായിക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS