ADVERTISEMENT

രമേശ് ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയ‌േയും മാറ്റുന്നത് കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ലെങ്കിലും തലമുറമാറ്റം ഏത് മേഖലയിലും അനിവാര്യമാണെന്ന് നടന്‍ സലിം കുമാര്‍. സിനിമാജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍ മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സലിം കുമാറിന്റെ നിലപാട്. സിനിമയുടെ സുഖസൗകര്യങ്ങളില്‍ ഭ്രമിച്ചിട്ടില്ലെന്നും ഒരിക്കലും താന്‍ സജീവ രാഷ്ട്രീയത്തില്‍ ഉണ്ടാകില്ലെന്നും സലിം കുമാര്‍ പറഞ്ഞു.

 

ഇഷ്ടമാണ് നൂറുവട്ടം എന്ന തന്റെ ആദ്യ സിനിമ സലിം കുമാര്‍ ഇതുവരെ കണ്ടിട്ടില്ല. സിനിമയുടെ ‍‌‍ഡബ്ബിങ്ങിന് തന്റെ മുഖം സ്ക്രീനില്‍ കണ്ട് വെറുത്തുപോയെന്ന് ഇന്നും പറയും സലിം കുമാര്‍. ഇരുപത്തിയഞ്ച് വര്‍ഷം സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടും മറ്റൊരു നടന്റെ ശമ്പളം താന്‍ അന്വേഷിച്ചിട്ടില്ല. സാമ്പത്തിക നഷ്ടം നോക്കാതെയാണ് സിനിമ നിര്‍മിച്ചതും സംവിധാനം ചെയ്തതും. സിനിമയുടെ സുഖസൗകര്യങ്ങളിൽ ഭ്രമിച്ചിട്ടില്ല. ദേശീയ പുരസ്കാരമടക്കം ലഭിക്കുന്നതുവരെ മാത്രമെ ആവേശവും ഉണ്ടായിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

 

എന്നും തുറന്നുപറഞ്ഞിട്ടുള്ള രാഷ്ട്രീയ നിലപാടിനൊപ്പം തന്നെയാണ് താന്‍. രമേശ് ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയ‌േയും മാറ്റുന്നത് കോണ്‍ഗ്രസിെല പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ല. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലുള്ള ലെജന്‍ഡുകള്‍  നിലനില്‍ക്കും. എന്നാല്‍ തലമുറമാറ്റം എല്ലാ മേഖലയിലും അനിവാര്യമാണെന്നും സലിം കുമാര്‍ പറഞ്ഞു. 

 

‘ഈ വർഷം എനിക്ക് വേണമെങ്കില്‍ മത്സരിക്കാമായിരുന്നു. സജീവരാഷ്ട്രീയത്തിൽ താൽപര്യമില്ല. സലിംകുമാർ എന്ന നടൻ എംഎൽഎ ആകേണ്ട ആവശ്യം തൽക്കാലം കേരളത്തിനില്ല. എംഎൽഎയേക്കാള്‍ കൂടുതൽ ഇപ്പോൾ ഞാൻ അറിയപ്പെടുന്നുണ്ട്.’–സലിംകുമാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com