കാലിൽ മസിൽ പെരുപ്പിച്ചു മോഹൻലാൽ: വിഡിയോ

mohanlal-muscle
SHARE

ജിമ്മിലെ വ്യായാമത്തിനിടെ കാലുകളിലെ മസിലുകൾക്കായി മോഹൻലാൽ പ്രത്യേകമായി ചെയ്യുന്ന വർക്ക് ഔട്ടിന്റെ വിഡിയോ ആരാധകർക്കിടയിൽ ആവേശമാകുന്നു. കാഫ് മസിൽസിനു വേണ്ടി താരം വർക്ക് ഔട്ട് ചെയ്യുന്നതും ഒടുവിൽ മസിൽ പെരുപ്പിച്ചു പിടിക്കുന്നതും കാണാം.  വിഡിയോയുടെ അവസാനം മോഹൻലാലിന്റെ സ്വത സിദ്ധമായ ഒരു ചിരിയുമുണ്ട്. 

കാലുകളിലെ മസിലുകൾക്കായി ലെഗ് ഡേ വർക്ക് ഔട്ട് പൊതുവെ എല്ലാവർക്കും മടിയുള്ള ഒന്നാണ്. എന്നാൽ അതെ ലെഗ് ഡേയിൽ ഏതു മടിയുള്ള ആളെയും ആവേശം കൊള്ളിക്കും മോഹൻലാലിന്റെ ഈ പ്രകടനം. അത്ര എളുപ്പം രൂപപ്പെടാത്ത കാഫ് മസിൽസ് ഈ പ്രായത്തിലും ഭംഗിയായി കാത്തു സൂക്ഷിക്കുന്നത് സ്ഥിരമായുള്ള വർക്ക് ഔട്ട് വഴിയാണെന്ന് ആരാധകരും അഭിപ്രായപ്പെടുന്നു. 

വ്യായാമത്തിന്റെ കാര്യത്തിലുള്ള മോഹൻലാലിന്റെ താൽപര്യം ഇതിനു മുമ്പും പലപ്പോഴും അദ്ദേഹം പ്രകടിപ്പിച്ചിട്ടുള്ളതാണ്. നേരത്തെയും ജിമ്മിൽ വച്ചുള്ള അദ്ദേഹത്തിന്റെ  പല വിഡിയോകളും വൈറൽ ആയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA