ADVERTISEMENT

‘പൃഥ്വിരാജിനു നന്ദി, വീട്ടിൽ കാണിക്കാൻ ഒരു ഫോട്ടോ എടുക്കണം എന്നു പറഞ്ഞപ്പോൾ അദ്ദേഹം എടുത്തു തന്ന ഫോട്ടോയാണിത്.’–സൈമ അവാർഡ് 2020ലെ മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങുന്ന ചിത്രം പങ്കുവച്ച് ജോണി ആന്റണി കുറിച്ച വാക്കുകൾ. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ അഭിനയത്തിനാണ് ജോണി ആന്റണിയെ തേടി പുരസ്കാരമെത്തിയത്. 

 

ജോണി ആന്റണിയുടെ വാക്കുകൾ:

 

സൈമ(സൗത്ത് ഇന്ത്യൻ ഇന്റർനാഷനൽ മൂവി) അവാർ‍ഡ് 2020–ലെ മികച്ച ഹാസ്യതാരത്തിനുളഅള അവാർഡ് അനൂപ് സത്യന്റെ 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയിലൂടെ എനിക്ക് ലഭിച്ചു. മുൻ നിരയിൽ അല്ലു അർജുൻ, മലയാളത്തിന്റെ പ്രിയ താരങ്ങളായ ജയറാമേട്ടൻ, മികച്ച നടനുള്ള അവാർഡ് വാങ്ങാൻ എത്തിയ പൃഥ്വിരാജ് , ജോജു ജോർജ്, മികച്ച നടിക്കുള്ള അവാർഡ് വാങ്ങാൻ എത്തിയ ശോഭന, സംവിധായകരും സുഹൃത്തുക്കളുമായ സമുദ്രക്കനി, ലിജോ ജോസ് പെല്ലിശ്ശേരി, മഹേഷ് നാരായണൻ അങ്ങനെ എല്ലാവരും ഉണ്ടായിരുന്നു.

 

പൂർണിമ ജയറാമും തെലുങ്ക് നടൻ സായികുമാറും ആണെനിക്ക് അവാർഡ് തന്നത്. വീട്ടിൽ കാണിക്കാൻ ഒരു ഫോട്ടോ എടുക്കണം എന്ന് പറഞ്ഞപ്പോ, പൃഥ്വിരാജ് എടുത്ത് തന്ന ഫോട്ടോയാണിത്. പൃഥ്വിരാജിന് ഒരുപാട് നന്ദി. വേറൊരു സന്തോഷം മികച്ച നവാഗത സംവിധായകനുള്ള അവാർഡ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ അനൂപ് സത്യൻ സ്വന്തമാക്കി എന്നുള്ളതാണ്. അതുപോലെ ശോഭന മാം ആയിരുന്നു മികച്ച നടി. 

 

പിന്നെ ഡ്രാമയിലൂടെ എനിക്ക് നല്ലൊരു ബ്രേക്ക് തന്ന  രഞ്ജിയേട്ടന് മികച്ച ചിത്രമായ അയ്യപ്പനും കോശിക്കുമുള്ള നിർമാതാവിനുള്ള പുരസ്‌കാരം  ഉണ്ടായിരുന്നു. അതും ഇരട്ടി മധുരമായി. ദൂരെ നിന്ന് ആണെങ്കിലും ചിരഞ്ജീവി സാറിനെയും എപ്പിക്ക് ചിത്രങ്ങളുടെ സംവിധായകനായ കെ. വിശ്വനാഥ് സാറിനെയും കാണാൻ സാധിച്ചു. അതിലും ഒരുപാട് സന്തോഷം. സൈമയ്ക്കും എല്ലാവർക്കും നന്ദി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com