ADVERTISEMENT

തെന്നിന്ത്യൻ സുന്ദരി മീനയുടെ നാൽപത്തിയഞ്ചാം പിറന്നാൾ ആഘോഷമാക്കി കൂട്ടുകാരികൾ. കനിഹ, സ്‌നേഹ തുടങ്ങി സിനിമയ്ക്കകത്തും പുറത്തുമുളള സുഹൃത്തുക്കളായിരുന്നു പിറന്നാൾ ആഘോഷങ്ങൾക്കെത്തിയത്. ചെന്നൈയിലെ മീനയുടെ വസതിയിലാണ് ഇവർ ഒത്തുകൂടിയത്.

‘എന്റെ സുന്ദരികളായ പെണ്‍കുട്ടികള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷം’–ചിത്രങ്ങൾ പങ്കുവച്ച് മീന കുറിച്ചു. കറുപ്പണിഞ്ഞാണ് കൂട്ടുകാരികൾ എത്തിയത്.

ബാലനടിയായി എത്തി പിന്നീട് തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയായി മാറിയ നടി മീന. തമിഴ് ചലച്ചിത്രങ്ങളിൽ ബാലനടിയായി അരങ്ങേറ്റം കുറിച്ച താരമാണ് നടി മീന. 1982ൽ ‘നെഞ്ചങ്ങൾ ‘എന്ന ശിവാജി ഗണേശൻ ചിത്രത്തിൽ ബാലതാരമായി കൊണ്ടായിരുന്നു മീനയുടെ അരങ്ങേറ്റം. പിന്നീട് മലയാളത്തിലും തെലുങ്കിലുമുൾപ്പെടെ 45 ൽ ഏറെ ചിത്രങ്ങളിൽ മീന ബാലതാരമായി അഭിനയിച്ചു. മമ്മൂട്ടി നായകനായ ‘ഒരു കൊച്ചുകഥ ആരും പറയാത്ത കഥ’, മോഹൻലാൽ നായകനായ ‘മനസ്സറിയാതെ’ തുടങ്ങിയ മലയാളചിത്രങ്ങളിലും മീന അക്കാലത്ത് ബാലതാരമായി അഭിനയിച്ചിരുന്നു.

‘ഒരു പുതിയ കഥൈ’ (1990) എന്ന ചിത്രത്തിലൂടെയാണ് മീന പിന്നീട് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ‘സാന്ത്വനം’ എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചുകൊണ്ടാണ് മീന മലയാളസിനിമയിലേക്ക് തിരിച്ചെത്തുന്നത്. പിന്നീട് സുരേഷ് ഗോപിയുടെ നായികയായി ‘ഡ്രീംസി’ൽ അഭിനയിച്ചു. ‘

വർണപകിട്ട്, കുസൃതിക്കുറുപ്പ്, ഒളിമ്പ്യൻ അന്തോണി ആദം, ഫ്രണ്ട്സ്, രാക്ഷസരാജാവ്, മിസ്റ്റർ ബ്രഹ്മചാരി നാട്ടുരാജാവ്, ഉദയനാണ് താരം, ചന്ദ്രോത്സവം, കറുത്തപക്ഷികൾ, ദൃശ്യം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ഷൈലോക്ക് തുടങ്ങി ഒരുപിടി വിജയചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയനടിയായി മാറുകയായിരുന്നു മീന. മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം തുടങ്ങിയ താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ചിട്ടുണ്ട്.

ദൃശ്യം 2വിലെ നടിയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ദൃശ്യം 2വിന്റെ തെലുങ്ക്, അണ്ണാത്തെ, ബ്രോ ഡാഡി എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com