ADVERTISEMENT

മത്സരാർഥികളുടെ കവിളിൽ കടിച്ച് സനേഹം പ്രകടിപ്പിച്ച വിഷയത്തിൽ പ്രതികരണവുമായി നടി ഷംന കാസിം. സ്വന്തം അമ്മയുടെ കവിളിൽ കടിക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു ഷംന മറുപടി നൽകിയത്. നമ്മെ ആരെങ്കിലും വിധിക്കുന്നുണ്ടെങ്കിൽ അത് അവരുടെ മാത്രം പ്രശ്നമാണെന്ന അടിക്കുറിപ്പു സഹിതമാണ് ചിത്രം.

തെലുങ്ക് ഡാന്‍സ് റിയാലിറ്റി ഷോയുടെ വേദിയിൽവച്ച് മത്സരാര്‍ത്ഥികളെ ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്ത ഷംന കാസിമിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ‘ധീ’ എന്ന റിയാലിറ്റി ഷോയില്‍ താരം ജഡ്ജായി എത്തിയപ്പോള്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ കൂട്ടിയിണക്കിയാണ് വിഡിയോകള്‍ വ്യാപകമായി പ്രചരിച്ചത്.

വിവാദത്തിൽ തന്റെ കൂട്ടുകാരി കുറിച്ച വാക്കുകളും സമൂഹമാധ്യമങ്ങളിലൂടെ നടി പങ്കുവച്ചു. ‘നിന്നെ ജഡ്ജ് ചെയ്യാനുള്ള അവകാശം ആര്‍ക്കുമില്ല, കാരണം നീ യഥാര്‍ഥത്തിൽ എങ്ങനെയാണെന്ന് അവർക്ക് അറിയില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളാണ് പലരും കണ്ടിട്ടുള്ളത്. മറ്റുള്ളവരോട് നിന്റെ സ്‌നേഹം പ്രകടിപ്പിക്കുന്ന രീതിയാണതെന്ന് അവർക്ക് അറിയില്ല. നീ ഇങ്ങനെയാണ്, മറ്റുള്ളവര്‍ക്ക് വേണ്ടി അത് മാറ്റേണ്ട ആവശ്യമില്ല. മറുപടി അര്‍ഹിക്കാത്തവരോട് പ്രതികരിക്കുന്നതില്‍ കാര്യമില്ല.’–ഷംനയുടെ സുഹൃത്തായ ടെസി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com