ADVERTISEMENT

തായ് രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രത്യേക ജൂറി പുരസ്കാരം നേടി സോഹൻലാല്‍ ചിത്രം ഈവ. സെപ്റ്റംബർ 17 മുതൽ 21 വരെ ബാങ്കോക്കിൽ നടന്ന 'തായ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിലാണ് നേട്ടം. തായ്‌ലാൻഡിന്റെ ഔദ്യോഗിക ചലച്ചിത്ര മേളയാണ്  'തായ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ..

 

തായ് ഫിലിം ഫെസ്റ്റിവലിനു പുറമെ ഫാൽക്കൺ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ, പൂനെ ഷോർട് ഫിലിം ഫെസ്റ്റിവൽ, ഹിമാചൽ ഷോർട് ഫിലിം ഫെസ്റ്റിവൽ, കോലാപ്പൂർ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലേക്കും 'ഈവ' തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

 

ട്രാഫിക് പൊലീസുകാരിയാണ്  'ഈവ'. പുതിയ നിയമനമാണ്. ആദ്യമായി കിട്ടിയ ഡ്യൂട്ടിക്കിടയിൽ ഞെട്ടിക്കുന്ന ഒരു സംഭവം ഈവയുടെ ജീവിതത്തിലുണ്ടാവുന്നു. സമൂഹത്തെ ഭയന്ന് പുറത്തിറങ്ങാനാകാതെ ഒരു ദിവസം മുഴുവൻ അവൾക്കു ഒരു പബ്ലിക് ടോയ്‌ലെറ്റിൽ നഗ്നയായി കഴിയേണ്ടി വരുന്നു. വാതിൽ തള്ളി തുറന്നു ഒരു കൂട്ടം ചെറുപ്പക്കാർ അവളെ ആക്രമിക്കുന്നതും കാട്ടു വഴിയിലൂടെ ഇറങ്ങി ഓടി അവൾ  ചീറിപ്പായുന്ന ട്രെയിനിന്റെ മുന്നിൽ ചെന്ന് പെടുന്നതുമൊക്കെ  'ഈവ' യെ തായ് പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാക്കിയ രംഗങ്ങളാണ്. ബംഗാളി താരം പായൽ മുഖർജി ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച  ചിത്രത്തിന്റെ നിർമാണം അനോഘ രാജൻ. 

 

പി. പത്മരാജന്റെ 'തകര' ബഷീറിന്റെ 'പ്രേമലേഖനം' എന്നീ ഗ്രാഫിക് നോവലുകളുടെ ചിത്രകാരൻ, കെ. പി. മുരളീധരൻ വരച്ച  'ഈവ' യുടെ ഗ്രാഫിക് കഥാവിഷ്‌കാരം 

പ്രസിദ്ധീകരണത്തിനും തയാറാകുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com