ADVERTISEMENT

അമ്മയായ സന്തോഷം പങ്കുവച്ച് നടി ശ്രീയ ശരണ്‍. ഭര്‍ത്താവ് ആന്ദ്രേ കൊശ്ചീവിനും മകള്‍ക്കുമൊപ്പമുള്ള വിഡിയോ പങ്കുവച്ചാണ് ഈ സന്തോഷവാർത്ത താരം ആരാധകരെ അറിയിച്ചത്. കഴിഞ്ഞ വർഷം കോവിഡ് രൂക്ഷമായിരുന്ന സമയത്തെ ക്വാറന്റീനിനിടെയാണ് ശ്രേയ അമ്മയാകുന്നത്. ഇക്കാര്യം ഒരുവർഷത്തോളമായി ആരാധകരിൽ നിന്നും മറച്ചു വച്ചിരിക്കുകയായിരുന്നു ഇരുവരും.

 

2020-ല്‍ കോവിഡ് കാലത്ത് സംഭവിച്ച ഏറ്റവും മനോഹര നിമിഷമാണിതെന്ന് ശ്രിയ കുറിക്കുന്നു. 2018 ലായിരുന്നു ശ്രീയയും റഷ്യന്‍ ടെന്നീസ് താരം കൊശ്ചീവും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിനു ശേഷം ബാർസിലോനയിലായിരുന്നു ഇവരുടെ താമസം.

 

ഇപ്പോൾ വീണ്ടും ഷൂട്ടിങ് സജീവമായതോടെ ശ്രീയയും കുടുംബവും മുംബൈയിൽ തിരിച്ചെത്തി. ദൃശ്യം 2 ഹിന്ദി റീമേക്ക് ആണ് നടിയുടെ പുതിയ പ്രോജ്ക്ട്. സിനിമയുടെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com