ഒക്ടോബറിലെ ഭാഗ്യം; അച്ഛൻ എന്ന സ്ഥാനത്തിന് 26 വയസ്സ്

krishnakumar
SHARE

മകൾ അഹാനയുടെ ജന്മനദിനത്തിന് ഓർമക്കുറിപ്പുമായി നടൻ കൃഷ്ണകുമാർ. മകൾക്ക് ജന്മദിനാശംസകൾ നേർന്നതോടൊപ്പം പഴയകാല ചിത്രവും കൃഷ്ണകുമാർ പങ്കുവച്ചു. 

‘നമസ്കാരം.. എല്ലാവർക്കും സുഖമെന്നു വിശ്വസിക്കുന്നു. ഇന്ന് ഒക്ടോബർ മാസം 13. 1994 ഡിസംബർ 12 ന് കല്യാണം കഴിച്ചത് മുതൽ മുതൽ 1995 ഒക്ടോബർ മാസം 13 വരെ ഒരു ഭർത്താവ് പദവി മാത്രമായിരുന്നു.’

‘1995 ഒക്ടോബർ 13ന് ഒരാൾ കൂടി ജീവിത യാത്രയിൽ കൂടെ കൂടി... അഹാന, അന്ന് മുതൽ പുതിയ ഒരു ടൈറ്റിൽ കൂടി കിട്ടി..അച്ഛൻ. 26 വർഷമായി ആ സ്ഥാനവുമായി സസന്തോഷം ജീവിക്കുവാനുള്ള ഭാഗ്യം ലഭിച്ചു. അഹാനയ്ക്കും, എനിക്ക് കിട്ടിയ അച്ഛൻ, എന്ന സ്ഥാനത്തിനും ഒരേ പ്രായമാണ്. 26 വയസ്സ്..  ഇത്രയും കാലം സുന്ദരമായ ഈ ഭൂമിയിൽ ആരോഗ്യത്തോടെ, ഒപ്പം ജീവിക്കാൻ അനുവദിച്ച ദൈവത്തിനു നന്ദി.’–കൃഷ്ണകുമാർ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA