ADVERTISEMENT

മലയാളസിനിമയില്‍ മാർഗദീപമായി നിലനിന്നിരുന്ന താരമാണ് നെടുമുടി വേണുവെന്ന് നടി മിയ. അഭിനയ ജീവിതത്തിലെ ആദ്യ അച്ഛൻ കഥാപാത്രം അദ്ദേഹത്തിനൊപ്പമായിരുന്നുവെന്നും ഒരുപാട് അഭിനയപാഠങ്ങൾ പകർന്നു നൽകിയിട്ടുണ്ടെന്നും മിയ പറയുന്നു.

 

മിയയുടെ വാക്കുകൾ:

 

എന്റെ അഭിനയ ജീവിതത്തിലെ ആദ്യ അച്ഛൻ കഥാപാത്രം ആയി വന്നത് ഈ മഹാനായ കലാകാരൻ ആണ്. ഞാൻ ഒരുപാട് അഭിമാനത്തോടെ എല്ലാവരോടും പറയുമായിരുന്നു ഞാനാണ് മകളായി അഭിനയിക്കുന്നത് എന്ന്. ഒരിക്കൽ ഒപ്പം അഭിനയിക്കുന്ന ഒരു സീനിൽ എനിക്ക് ദേഷ്യം അഭിനയിക്കാൻ സാധിച്ചില്ല. ഞാൻ എങ്ങനെ അദ്ദേഹത്തെ വഴക്ക് പറയും എന്ന് ആയിരുന്നു എന്റെ ചിന്ത. അത് മനസിലാക്കി അദ്ദേഹം എനിക്ക് ധൈര്യം തന്നു ദേഷ്യം അഭിനയിപ്പിച്ചു.

 

മറ്റൊരു സീനിൽ എന്നോട് ചോദിച്ചു. "നീ എന്താ ഡയലോഗ് പറയുന്ന സമയം കൈകൾ ഉപയോഗിക്കാത്തത്.." എന്നിട്ട് എന്റെ ഡയലോഗ് വേണു സാർ അഭിനയിച്ചു കാണിച്ചു. എന്നിട്ട് തമാശ ആയി പറഞ്ഞു."5 ലക്ഷം രൂപയുടെ ക്ളാസ് ആണ് ഇത് ഒക്കെ.. നിനക്ക് ഫ്രീ ആയി തരുകയാണ്.. ഓർമ വേണം." ഒരിക്കലും മറക്കാൻ കഴിയാത്ത മറ്റ് ചില ഓർമ്മകൾ ഉണ്ടായത് പാവാട സിനിമ ഷൂട്ടിങിൽ ആണ്. ഞാൻ പരീക്ഷയ്ക്ക് തോറ്റു എന്ന് പറഞ്ഞു പറ്റിച്ചു.. ഞാൻ അത് വിശ്വസിക്കുകയും ചെയ്തു.. അങ്ങനെ പല പല ഓർമകൾ.. നന്ദി.. ഞങ്ങൾക്ക് ഒരു മാർഗദീപമായി നിന്നതിന്.. വിട..'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com