ADVERTISEMENT

വാഹനാപകടവുമായി ബന്ധപ്പെട്ട് നടി ഗായത്രി നടത്തിയ വിശദീകരണം സമൂഹമാധ്യമങ്ങളിൽ വലിയ ട്രോളുകൾക്ക് വഴിവച്ചിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ വന്ന രസകരമായ ട്രോൾ വിഡിയോ നടി തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. 

 

ട്രാക്ടറുമായി രണ്ട് പേർ ഗായത്രിയുടെ ‍ഡയലോഗ് അനുകരിക്കുന്നതാണ് വിഡിയോയിൽ കാണാകുക. ‘ഇത് പൊളിച്ചു’ എന്ന അടിക്കുറിപ്പോടെയാണ് ട്രോൾ വിഡിയോ നടിയും ആസ്വദിച്ചത്.

 

കഴിഞ്ഞ ദിവസമാണ് ഗായത്രിയുടെ വണ്ടി അപകടത്തിൽപെടുന്നത്. എതിരേ വന്ന വാഹനവുമായി ഗായത്രിയുടെ കാര്‍ ഇടിക്കുകയായിരുന്നു. വണ്ടി നിര്‍ത്താതെ മുന്നോട്ടെടുത്തപ്പോള്‍ നാട്ടുകള്‍ പിന്തുടര്‍ന്ന് ഗായത്രിയെയും സുഹൃത്തിനെയും തടയുകയായിരുന്നു. നിര്‍ത്താതെ പോയി എന്ന തെറ്റ് മാത്രമേ തങ്ങള്‍ ചെയ്തുള്ളൂ എന്നായിരുന്നു ഗായത്രിയുടെ വിശദീകരണം. 

 

ഈ വിഷയത്തിൽ കേരളത്തിലെ മൂന്ന് കോടി ജനങ്ങളിൽ രണ്ടേമുക്കാൽ കോടി ആളുകളും തനിക്കൊപ്പമാണെന്നും നടി പറഞ്ഞു.ഇതിന്റെ ചുവടുപിടിച്ച് ധാരാളം ട്രോളുകളാണ് നടിക്കെതിരെ പ്രചരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com