സത്യൻ അന്തിക്കാട് സിനിമയിൽ സഹസംവിധായകനായി ഋഷിരാജ് സിങ്

rishiraj-sir
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയുടെ കൊച്ചിയിലെ ലൊക്കേഷനിൽ ഋഷിരാജ് സിങ്.
SHARE

സത്യൻ അന്തിക്കാടിന്റെ അസിസ്റ്റന്റായി മുൻ ഡിജിപി ഋഷിരാജ് സിങ് സിനിമ സംവിധാനം പഠിക്കുന്നു. ജയറാമും മീര ജാസ്മിനും മുഖ്യവേഷത്തിൽ അഭിനയിക്കുന്ന, ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമയിൽ അന്തിക്കാടിന്റെ അസിസ്റ്റന്റ് ഡയറക്ടർമാരിൽ ഒരാൾ ഋഷിരാജ് സിങ്ങാണ്. സിനിമയുടെ കൊച്ചിയിലെ ലൊക്കേഷനിൽ ദിവസവും ഋഷിരാജ് സിങ് എത്തുന്നുണ്ട്. പേനയും കടലാസുമായി അദ്ദേഹം മറ്റ് അസിസ്റ്റന്റുമാർക്കൊപ്പം ജോലി ചെയ്യുകയും ഓരോ ഷോട്ടിന്റെയും നോട്ട് എടുക്കുകയും ചെയ്യുന്നു.

rishiraj-singh

കുട്ടിക്കാലം മുതലേ സിനിമ വലിയ മോഹമാണ്. എന്നും ഒരു സിനിമ കണ്ട ശേഷമാണ് ഉറങ്ങുന്നത്. സർവീസിൽനിന്നു വിരമിച്ചതോടെ സിനിമ ഗൗരവമായി എടുത്തു. അതോടെ പഠിക്കാനും സമയം കിട്ടി.ഞാൻ ആദ്യം വിളിച്ചതു നടൻ ശ്രീനിവാസനെയാണ്. പരിചയ സമ്പന്നനായ ഒരാളുടെ കൂടെ പഠിക്കണമെന്നും സത്യനാണ് അതിനു പറ്റിയ ആളെന്നും ശ്രീനിവാസനാണ് പറഞ്ഞത്.– മുൻ ജയിൽ ഡിജിപി പറയുന്നു. 

rishiraj-sing-sathyan

ശ്രീനിവാസൻ തന്നെയാണു സത്യനെ വിളിച്ച് ഋഷിരാജ് സിങ്ങിനെക്കൂടി ഉൾപ്പെടുത്താമോ എന്നു ചോദിച്ചതും.അതീവ താൽപര്യത്തോടെയാണു ഋഷിരാജ് സിങ് പഠിക്കുന്നതെന്നും അതു കണ്ടാണ് സിനിമയിൽ പങ്കാളിയാക്കിയതെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. നന്നായി പഠിച്ച ശേഷമേ സിനിമ സംവിധാനം ചെയ്യൂ എന്നും ആദ്യ സിനിമ മലയാളം തന്നെയായിരിക്കുമെന്നും ഋഷിരാജ് സിങ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA