ADVERTISEMENT

ദിലീപ്–കാവ്യ മാധവൻ ദമ്പതികളുടെ മകൾ മഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങിലെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഫൊട്ടോഗ്രാഫറായ അരുൺ ശങ്കർ മേനോനാണ് ഈ മനോഹരനിമിഷങ്ങൾ പകർത്തിയത്. ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്.

dileep-mahalakshmi-32

 

dileep-kavya-meenakshi
meenakshi-dileep-kavya-e

അച്ഛന്റെ മടിയിലിരുന്നാണ് മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത്. മകൾ ഇടയ്ക്ക് വാശിപിടിക്കുമ്പോൾ താലോലിക്കുന്ന കാവ്യയെയും ചിത്രങ്ങളിൽ കാണാം.

dileep-mahalakshmi-3

 

dileep-meenakshi-kvya
dileep-mahalakshmi-45

ചേച്ചി മീനാക്ഷിയും മഹാലക്ഷ്മിക്കൊപ്പമുണ്ടായിരുന്നു. നേരത്തെ ചടങ്ങിലെ ചില ചിത്രങ്ങൾ ദിലീപ് പങ്കുവച്ചിരുന്നു.

 

‘ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്‌, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ...എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം.’–മഹാലക്ഷ്മിക്കും മീനാക്ഷിക്കും കാവ്യ മാധവനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് ദിലീപ് കുറിച്ചു.

 

2018  ഒക്ടോബര്‍ 19-നാണ് മഹാലക്ഷ്മിയുടെ ജനനം. 2018 നവംബര്‍ 17 നായിരുന്നു പേരിടല്‍ ചടങ്ങ്. വിജയദശമി ദിനത്തില്‍ ജനിച്ചതുകൊണ്ട് കുടുംബം മലഹാലക്ഷ്മി എന്ന പേര് നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com