വാപ്പച്ചിയുടെ ഫോൺ അടിച്ചുമാറ്റി പോസ്റ്റ് ഇട്ടത് ഞാൻ തന്നെ: ദുൽഖർ

dulquer-mammootty
SHARE

ട്രോളന്മാരുടെ സംശയം കറക്ട് ആയിരുന്നു. വാപ്പച്ചിയുടെ ഫോൺ അടിച്ചുമാറ്റി സാക്ഷാൽ ദുൽഖർ തന്നെയാണ് ‘കുറുപ്പ്’ ട്രെയിലർ മമ്മൂട്ടിയുടെ ഫെയ്സ്ബുക് പേജിൽ പങ്കുവച്ചത്. കുറുപ്പ് സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിലാണ് ദുൽഖറിന്റെ വെളിപ്പെടുത്തൽ.

‘ട്രോളുകളെല്ലാം ഞാൻ കണ്ടിരുന്നു. മമ്മൂക്ക അറിയാതെ ഞാൻ തന്നെ ഫോൺ അടിച്ചുമാറ്റി ചെയ്തതാണെന്നായിരുന്നു ട്രോൾ. സാധാരണ എന്റെ സിനിമകൾ പ്രമോട്ട് ചെയ്യാൻ ആരോടും പറയാറില്ല. സ്വയം ചെയ്യുകയാണ് പതിവ്. പക്ഷേ ഇതൊരു വലിയ സിനിമയാണ്. കോവിഡ് നിയന്ത്രണങ്ങളിൽ തിയറ്ററിൽ റിലീസിനെത്തുന്ന ബിഗ് ബജറ്റ് ചിത്രം. അതുകൊണ്ടുതന്നെ കൂടെയുള്ള എല്ലാ ആളുകളോടും ട്രെയിലർ ഷെയർ ചെയ്യാൻ പറഞ്ഞിരുന്നു. വാപ്പച്ചിയോടും പറഞ്ഞു. ‘പ്ലീസ് ഈ പടമെങ്കിലും എനിക്കു വേണ്ടി.’ അങ്ങനെ ‘ഫോൺ എടുക്കുവാണേ’ എന്നു പറഞ്ഞ് ഞാൻ തന്നെയാണ് ഷെയർ ചെയ്തത്. ട്രോളന്മാര്‍ പറഞ്ഞത് സത്യമായിരുന്നു.’ – ദുൽഖർ പറഞ്ഞു.

‘എന്റെ ചെറുപ്പം മുതൽ നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന കേസ് ആണത്. പല സിനിമകളിലും ഈ കേസുമായി ബന്ധപ്പെട്ട് റഫറൻസ് ഉണ്ടായിട്ടുണ്ട്. സെക്കൻഡ് ഷോ ചെയ്യുന്ന സമയം മുതൽ ശ്രീനാഥ് പറയുന്നത് കേട്ടിട്ടുണ്ട്, തന്റെ ഡ്രീം പ്രോജക്ട് സുകുമാര കുറുപ്പ് ആണെന്ന്. അന്നുമുതൽ ശ്രീനാഥ് ഈ സിനിമയുടെ പുറകെയായിരുന്നു. ചിത്രത്തിനായി ഒരുപാടു വിവരങ്ങൾ ശേഖരിച്ചു. പലരോടും സംസാരിച്ചു. പുതിയ പുതിയ അറിവുകൾ ലഭിച്ചു. അതിൽനിന്നു സിനിമാറ്റിക് ആയ ഭാഗങ്ങൾ മാത്രമെടുത്തു. അതാണ് കുറുപ്പ്.–ദുൽഖർ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA