‘മരക്കാർ’ ആദ്യദിനം ആദ്യ ഷോ കാണാൻ അവസരം

marakkar-contest
SHARE

മോഹൻലാൽ–പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന മെഗാ ബജറ്റ് ചിത്രം ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ ആദ്യദിനം ആദ്യ ഷോ കാണാൻ മനോരമ ഓൺലൈൻ പ്രേക്ഷകർക്ക് അവസരം. മനോരമ ഓണ്‍ലൈനും ജെയ്ൻ ഇന്റർനാഷനൽ സ്കൂൾ ഓഫ് ക്രിയേറ്റീവ് ആർട്സും ചേർന്നാണ് പ്രത്യേക ഷോ സംഘടിപ്പിക്കുന്നത്. 

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. മരക്കാർ തീം മ്യൂസിക് ഉപയോഗിച്ച് മുപ്പത് സെക്കൻഡിൽ താഴെയുള്ള രസകരമായ ‘റീൽസ്’ വിഡിയോ നിർമിക്കുക.  #MarakkarManoramaOnlineContest എന്ന ഹാഷ്ടാഗ് നൽകി സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്ത ശേഷം ആ ലിങ്ക് marakkarcontest@gmail.com എന്ന ഇ മെയിൽ ഐഡിയിലേക്ക് അയയ്ക്കുക. 

മത്സരത്തിൽ പങ്കെടുക്കുന്നവർ അവരുടെ പേര്, ഫോൺ നമ്പർ, മേൽവിലാസം എന്നിവ വിഡിയോയ്‌ക്കൊപ്പം നൽകേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് ‘മരക്കാർ’ പ്രീമിയർ ഷോയുടെ ടിക്കറ്റ് ലഭിക്കും. ഒരാൾക്ക് രണ്ടു ടിക്കറ്റ് വീതമാണ് ലഭിക്കുക. ചിത്രത്തിന്റെ റിലീസ് ദിവസമായ ഡിസംബർ രണ്ടിന് രാത്രി 12 ന് എറണാകുളം സരിത തിയറ്ററിൽ വച്ചായിരിക്കും പ്രദർശനം.

മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് http://www.manoramaonline.com/marakkar എന്ന വെബ്സൈറ്റ് സന്ദർശിക്കൂ

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാർ എത്തുന്നത്. മോഹന്‍ലാലിന് പുറമേ പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദീഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും മരയ്ക്കാര്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം അഞ്ഞൂറോളം സ്‌ക്രീനുകള്‍ ചാര്‍ട്ട് ചെയ്ത് കഴിഞ്ഞെന്നാണ് വിവരം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഡോക്ടര്‍ റോയ്, സന്തോഷ് ടി. കുരുവിള എന്നിവര്‍ സഹനിർമാതാക്കളാണ്.

സാബു സിറിലാണ് കലാ സംവിധായകൻ. തമിഴ് ക്യാമറാമാൻ തിരു ക്യാമറ കൈകാര്യം ചെയ്യുന്നു. സിദ്ധാർഥ് പ്രിയദർശനാണ് വിഎഫ്എക്സ് കൈകാര്യം ചെയ്തിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA