ADVERTISEMENT

നാടൻ സൂപ്പർ ഹീറോയെ രസകരമായി അവതരിപ്പിച്ച് ബജറ്റ് ലാബ് പ്രൊഡക്ഷൻസിന്റെ ഹ്രസ്വചിത്രം പൈലോ ക്യാൻ. ബിബിൻ ആന്റണി സംവിധാനം ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടുന്നു. ബജറ്റ് ലാബ് നടത്തിയ ഹ്രസ്വചിത്ര മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് പൈലോ ക്യാൻ. 

 

ഒരു മലയോരഗ്രാമത്തിലെ കർഷകനായ പൈലോയുടെ ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ സംഭവങ്ങളാണ് ഹ്രസ്വചിത്രം പങ്കുവയ്ക്കുന്നത്. നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രിയങ്കരനാണ് ചാച്ചി എന്നു വിളിക്കുന്ന പൈലോ. പറമ്പിൽ പണിയെടുത്തും അൽപസ്വൽപം കള്ളു കുടിച്ചുമൊക്കെ ജീവിതം തള്ളി നീക്കുന്ന ശരാശരി കർഷകനാണ് ചാച്ചി. അപ്രതീക്ഷിതമായി തനിക്ക് അമാനുഷിക ശക്തി ലഭിച്ചതായി ചാച്ചി തിരിച്ചറിയുന്നതും തുടർന്നുമുള്ള സംഭവങ്ങളാണ് രസകരമായി 'പൈലോ ക്യാൻ' എന്ന ചിത്രം പറയുന്നത്.  

 

മലയോരഗ്രമത്തിന്റെ നാട്ടുഭംഗി അനുഭവിപ്പിക്കുന്നതാണ് ഹ്രസ്വചിത്രത്തിലെ അഭിനേതാക്കളും ചിത്രത്തിന്റെ മെയ്ക്കിങ്ങും. കേന്ദ്രകഥാപാത്രമായ ചാച്ചിയെ അതിഗംഭീരമായി രാം കുമാർ അവതരിപ്പിച്ചിട്ടുണ്ട്. രാം കുമാറിന്റെ അതിസ്വാഭാവികമായ അഭിനയമാണ് ചിത്രത്തിന്റെ നട്ടെല്ല്. ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളും അവരുടെ വേഷം മികവുറ്റതാക്കി. മാർട്ടിൻ മാത്യുവാണ് ക്യാമറ. എഡിറ്റർ ഷൈജാസ് കെ.എം. അരവിന്ദ് മഹാദേവന്റേതാണ് സംഗീതം. 

 

ബജറ്റ് ലാബ് സംഘടിപ്പിച്ച ഫാന്റസി ഷോർട്ട് ഫിലിം മത്സരത്തിൽ വിജയിച്ച ചിത്രമാണ് പൈലോ ക്യാൻ. ഒരു ലക്ഷം രൂപയാണ് സിനിമയുടെ നിർമാണ ചെലവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com