‘പത്തൊമ്പതാം നൂറ്റാണ്ട്’; അവസാന ഷോട്ട് പങ്കുവച്ച് വിനയൻ

vinayan
SHARE

വിനയന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ടിന്റെ’ ചിത്രീകരണം പൂര്‍ത്തിയായി‌. അവസാന ഷോട്ട് എടുക്കുന്ന ചിത്രം പങ്കുവച്ച് സംവിധായകൻ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

vinayan3

‘ഇന്നു രാവിലെ ‘പത്തൊന്‍പതാം നൂറ്റാണ്ടിന്റെ’ ഷൂട്ടിങ് പൂര്‍ത്തിയാക്കി.. ചിത്രീകരണത്തിന്റെ അവസാന ഷോട്ട് എടുക്കുന്ന ചിത്രം ഇവിടെ ഷെയര്‍ ചെയ്യുന്നു… തുറന്ന മനസ്സോടെ സഹകരിച്ച എല്ലാ നടീനടന്‍മാര്‍ക്കും, ടെക്‌നീഷ്യന്‍മാര്‍ക്കും,തൊഴിലാളികള്‍ക്കും, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ശ്രീ കൃഷ്ണമൂര്‍ത്തിക്കും, വിശിഷ്യ എന്നില്‍ വിശ്വാസമര്‍പ്പിച്ച് ഇത്രയും വലിയൊരു സിനിമയുടെ സംവിധാനച്ചുമതല ഏല്‍പ്പിച്ച ശ്രീ ഗോകുലം ഗോപാലേട്ടനും ഹൃദയപൂര്‍വം നന്ദി രേഖപ്പെടുത്തുന്നു.’–വിനയൻ കുറിച്ചു.

ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് ചിത്രത്തിന്റെ നിർമാണം. എം. ജയച്ചന്ദ്രനും റഫീക് അഹമ്മദും ചേർന്നൊരുക്കുന്ന നാലു ഗാനങ്ങൾ ചിത്രത്തിലുണ്ട്.  അനൂപ് മേനോൻ, ചെമ്പൻ വിനോദ്,സുധീർ കരമന, സുരേഷ് ക്യഷ്ണ,ഇന്ദ്രൻസ്,രാഘവൻ, അലൻസിയർ,ശ്രീജിത് രവി,സുദേവ് നായർ, ജാഫർ ഇടുക്കി,മണികണ്ഠൻ, സെന്തിൽ കൃഷ്ണ, , ബിബിൻ ജോർജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്,സ്പടികം ജോർജ്,സുനിൽ സുഗത, ചേർത്തല ജയൻ, കൃഷ്ണ, ബിജു പപ്പൻ, ബൈജു എഴുപുന്ന, ശരൺ,സുന്ദര പാണ്ഡ്യൻ. ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര,  രാധാക്യഷ്ണൻ, സലിം ബാവ, ജയകുമാർ (തട്ടീം മുട്ടീം) നസീർ സംക്രാന്തി, കൂട്ടിക്കൽ ജയച്ചന്ദ്രൻ,പത്മകുമാർ, മുൻഷി രഞ്ജിത്, ഹരീഷ് പെൻഗൻ, ഉണ്ണി നായർ, ബിട്ടു തോമസ്. മധു പുന്നപ്ര, ഹൈദരാലി, കയാദു, ദീപ്തി സതി, പൂനം ബജുവ, രേണു സുന്ദർ,വർഷ വിശ്വനാഥ്,നിയ, മാധുരി ബ്രകാൻസ, ഗായത്രി നമ്പ്യാർ,ബിനി,ധ്രുവിക,വിസ്മയ,ശ്രേയ തുടങ്ങി ഒട്ടേറെ താരങ്ങളും നൂറുകണക്കിനു ജൂനിയർ ആർട്ടിസ്റ്റുകളും പങ്കെടുക്കുന്ന സിനിമആണ് പത്തൊൻപതാം നൂറ്റാണ്ട്. 

ക്യാമറ ഷാജികുമാർ, കലാസംവിധാനം അജയൻ ചാലിശ്ശേരി, എഡിറ്റിങ് വിവേക് ഹർഷൻ. മേക്കപ്പ് പട്ടണം റഷീദ്, കോസ്റ്റ്യൂം ധന്യാ ബാലക്യഷ്ണൻ, സൗണ്ട് ഡിസൈൻ സതീഷ്, കോ പ്രൊഡ്യൂസർ വി.സി. പ്രവീൺ, ബൈജു ഗോപാലൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി, പ്രൊഡക്‌ഷൻ കൺട്രോളർ - ബാദുഷ, പിആർഒ മഞ്ജു ഗോപിനാഥ്. വാഴൂർ ജോസ്, എ.എസ്. ദിനേശ്, ഡിസൈൻ- ഒാൾഡ് മങ്ക്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA