‘കൊച്ചിന് സ്‌കൂളില്‍ കൊണ്ടുപോകാന്‍ ഉണ്ടാക്കിയതാ, കുറച്ച് മോനും കഴിച്ചോ’

jayasurya-post
ചിത്രങ്ങൾ പകർത്തിയത്: സജീവൻ എം.എസ്.
SHARE

വാഗമണിൽ ഒരു ചെറിയ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചതിന്റെ അനുഭവവും ഹോട്ടൽ നടത്തുന്ന അമ്മ വിളമ്പിയ സ്നേഹത്തിന്റെ സന്തോഷവും പങ്കുവച്ച് നടൻ ജയസൂര്യ. കൊച്ചുമകനായി മാറ്റി വെച്ച ഭക്ഷണത്തിന്റെ പങ്ക് തനിക്ക് നല്‍കിയ അമ്മയുടെ ചിത്രമാണ് താരം പങ്കുവച്ചിട്ടുള്ളത്. ‘ഇവിടത്തെ കൊച്ചിന് സ്‌കൂളില്‍ കൊണ്ടുപോകാന്‍ ഉണ്ടാക്കിയതാ. കുറച്ച് മോനും കഴിച്ചോ’. ചിത്രത്തിനൊപ്പം ജയസൂര്യ കുറിച്ചു.

നവാഗതനായ അഭിജിത്ത് സംവിധാനം ചെയ്യുന്ന ‘ജോണ്‍ ലൂതറി’ന്റെ ചിത്രീകരണത്തിനായാണ് ജയൂസര്യ വാഗമണ്ണിൽ എത്തിയത്. വാഗമണ്ണിൽ ചിത്രീകരണത്തിനായി പോകുമ്പോള്‍ പതിവായി കയറാറുള്ള കടയാണിത്. ഒരുദിവസം രാവിലെ പ്രഭാതഭക്ഷണത്തിനുവേണ്ടിയാണ് ജയസൂര്യ ഹോട്ടലിൽ കയറിയത്. ‘എന്നാ ഉണ്ടടാ ഉവ്വേ’ എന്ന് ചോദിച്ച് കോട്ടയം ശൈലിയിൽ ജയസൂര്യയെ സ്വീകരിച്ചിരുത്തിയ ചേട്ടത്തി ആദ്യം വിളമ്പിയത് ഇഡ്ഢലിയും സാമ്പാറുമാണ്. അതിനൊപ്പം വീട്ടിലെ ആവശ്യത്തിനായി വച്ച ബീഫ് കറിയും അമ്മ ജയസൂര്യയ്ക്കു വിളമ്പി. അമ്മയുടെ കൊച്ചുമക്കളെയും തനിക്കൊപ്പമിരുത്തി ഭക്ഷണം കഴിപ്പിച്ച ശേഷമാണ് താരം മടങ്ങിയത്.

jayasurya-hotel

ആത്മീയ, ദൃശ്യ രഘുനാഥ് എന്നിവരാണ് ജോൺ ലൂതറിൽ നായികമാരായെത്തുന്നത്. ഇവരെ കൂടാതെ ദീപക് പറമ്പോള്‍,സിദ്ദിഖ്, ശിവദാസ് കണ്ണൂർ, ശ്രീലക്ഷ്മി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. കുഞ്ചാക്കോ ബോബനൊപ്പം’ എന്താടാ സജി’യാണ് ജയസൂര്യയുടെ മറ്റൊരു ചിത്രം. അഞ്ച് വര്‍ഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. ഇതുകൂടാതെ മഞ്ജു വാര്യര്‍ക്കൊപ്പമുള്ള ‘മേരി ആവാസ് സുനോ’ റിലീസിനൊരുങ്ങുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA