ADVERTISEMENT

‘ഹെലെന്‍’ ടീം വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ രസകരമായ കാസ്റ്റിങ് കോള്‍ വിഡിയോ വൈറലാകുന്നു. നടന്‍ മുകേഷാണ് കാസ്റ്റിങ് കോള്‍ അവതരിപ്പിക്കുന്നത്. ടിവിയുടെ റിമോട്ട് കാണാതെ മക്കളോട് ചോദിക്കുമ്പോള്‍ ‘മക്കളെ ഇതുവരെ കിട്ടിയിട്ടില്ല, തപ്പിക്കൊണ്ടിരിക്കുവാണെന്നാണ്’ സംവിധായകന്റെ മറുപടി.

 

എന്നാല്‍ താന്‍ തന്നെ അഭിനേതാക്കളെ കണ്ടെത്തുമെന്ന് മുകേഷ് പറയുന്നു. അന്വേഷണങ്ങള്‍ക്കായി ഫോണ്‍ നമ്പര്‍ നല്‍കാനൊരുങ്ങുകയും, എന്നാല്‍ പെട്ടന്ന് തന്നെ ‘ഫോണ്‍ നമ്പര്‍ കൊടുക്കേണ്ട, അതൊക്കെ റിസ്‌കാ’, ഇ മെയില്‍ ഐഡി കൊടുത്താല്‍ മതിയെന്നും മുകേഷ് പറയുന്നു. ബിറ്റി, ബ്ലെസി എന്നീ കഥാപാത്രങ്ങൾക്കുവേണ്ടിയാണ് കാസ്റ്റിങ് കോൾ. ചിത്രത്തിന്റെ സംവിധായകനായ ആല്‍ഫ്രഡ് കുര്യന്‍ ജോസഫാണ്  വിഡിയോ സമൂഹമാധ്യമങ്ങളിലൂടെപങ്കുവച്ചിരിക്കുന്നത്. 

 

ആല്‍ഫ്രഡ് കുര്യന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്  ആൽഫ്രഡും മാത്തുക്കുട്ടിയും ചേർന്നാണ്. മുകേഷും ഹെലെൻ ഫെയിം നോബിൾ ബാബുവും പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു. ഹിഷാം അബ്ദുൾ വഹാബ് ആണ് സംഗീതം. ചെറിൻ പോൾ ഛായാഗ്രഹണം. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് നിർമാണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com