അന്ന രേഷ്മ രാജന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

anna-reshma-rajan-photoshoot
അന്ന രേഷ്മ രാജൻ. ചിത്രങ്ങൾ: അഫ്സൽ ഒലീവ്
SHARE

‘അങ്കമാലി ഡയറീസി’ലൂടെ പ്രേക്ഷകരുടെ പ്രിയനടിയായി മാറിയ അന്ന രേഷ്മ രാജന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. സിനിമയിലെ തന്റെ കഥാപാത്രങ്ങളിലൂടെ അടുത്ത വീട്ടിലെ പെൺകുട്ടി എന്ന വിശേഷണത്തിനർഹയായ നടിയുടെ വേറിട്ട ഗെറ്റപ്പ് ആണ് ഫോട്ടോഷൂട്ടിലെ പ്രധാന ആകർഷണം.

anna-reshma-rajan-photoshot-1

നാടൻ പെൺകുട്ടി ഇമേജ് മാത്രമല്ല, മോഡേൺ വേഷങ്ങളും തനിക്കിണങ്ങും എന്ന് അന്ന തെളിയിക്കുന്നു. ഹെയർ സ്റ്റൈൽ മുതൽ വസ്ത്രങ്ങളിൽ വരെ മാറ്റം കൊണ്ടുവരാൻ അന്ന ശ്രദ്ധിച്ചിട്ടുണ്ട്. അഫ്സൽ ഒലീവ് ആണ് ഫോട്ടോഗ്രാഫർ (ഒലീവ് വെഡ്ഡിങ് കമ്പനി).

‘അങ്കമാലി ഡയറീസി’ൽ ലിച്ചി എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ച് മലയാളസിനിമയിലെത്തിയ അന്ന പിന്നീട് വെളിപാടിന്റെ പുസ്തകത്തിലൂടെയും പ്രേക്ഷകശ്രദ്ധനേടി.

anna-reshma-rajan-photoshoot-4
anna-reshma-rajan-photoshoot-2

ലോനപ്പന്റെ മാമോദീസ, മധുരരാജ, സച്ചിൻ എന്നിവയാണ് നടിയുടെ മറ്റ് പ്രധാന സിനിമകൾ.

anna-reshma-rajan-photoshoot4

‘അയ്യപ്പനും കോശി’യുമാണ് അന്നയുടേതായി ഒടുവിൽ റിലീസിനെത്തിയ ചിത്രം.

anna-reshma-rajan-photoshoot-3

ഇടുക്കി ബ്ലാസ്റ്റേർസ്, രണ്ട് തുടങ്ങിയ സിനിമകളാണ് അന്നയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA