ADVERTISEMENT

നടനും കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനുമായ അർജുൻ രത്തൻ വിവാഹിതനാകുന്നു. വടകര സ്വദേശിയായ ശിഖ മനോജ് ആണ് വധു. പ്രണയവിവാഹമാണ്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ശിഖയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് അർജുന്‍ തന്നെയാണ് ഈ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്.

 

കരിക്ക് വെബ്സീരിസിലൂടെയാണ് അർജുൻ ശ്രദ്ധനേടുന്നത്. പിന്നീട് മിഥുൻ മാനുവൽ ചിത്രമായ ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവി’ലൂടെ വെള്ളിത്തിരയിലെത്തി. അൻവർ റഷീദ് ചിത്രം ട്രാൻസിലും അർജുൻ പ്രത്യക്ഷപ്പെട്ടിരുന്നു. വൈറ്റില കണിയാമ്പുഴയാണ് അർജുന്റെ സ്വദേശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com