‘എന്റെ ഡാർലിങ് വർമ’; സംയുക്തയ്ക്ക് പിറന്നാൾ ആശംസകളുമായി മഞ്ജുവും ഗീതുവും

manju-samyuktha
SHARE

പ്രിയസുഹൃത്ത് സംയുക്ത വർമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മഞ്ജു വാരിയറും ഗീതുമോഹൻദാസും. സംയുക്തയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചായിരുന്നു ഇരുവരുടെയും ആശംസ.

‘ഒരു നല്ല സുഹൃത്തിന് നിങ്ങളുടെ എല്ലാ നല്ല കഥകളും അറിയാം, പക്ഷേ ഒരു നല്ല സുഹൃത്ത് നിങ്ങളോടൊപ്പം തന്നെയാകും എപ്പോഴും. ഞാൻ നിന്നെ സ്നേഹിക്കുന്നു സാം!!! ജന്മദിനാശംസകൾ.’–മഞ്ജു വാരിയർ കുറിച്ചു. എന്റെ ഡാർലിങ് വർമയ്ക്ക് പിറന്നാൾ ആശംസകൾ എന്നായിരുന്നു ഗീതുവിന്റെ ആശംസ.

സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ആശംസകൾക്ക് നന്ദിയുണ്ടെന്ന് പിറന്നാൾ കേക്കിന്റെ ചിത്രം പങ്കുവച്ച് സംയുക്ത വർമ പറഞ്ഞു.

ബിജു മേനോനുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നു വിട്ടുനിൽക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് സംയുക്ത. തന്റെ യോഗയുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. 

2002–ൽ ആണ് ബിജു മേനോനും സംയുക്ത വർമയും വിവാഹിതരാകുന്നത്. വിവാഹശേഷം ബിജു മേനോനൊപ്പം ചില പരസ്യചിത്രങ്ങളിൽ നടി അഭിനയിച്ചിരുന്നു. 2002-ൽ പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം തമിഴ് പതിപ്പിലാണ് സംയുക്ത അവസാനം അഭിനയിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ManoramaOnline
We are Sorry! The page you are looking for is not available at the moment.
Some of the following News might be Interesting to You

LATEST NEWS