ദൈവത്തിന് ഏറ്റവും ഇഷ്ടമുള്ളവരെയാണ് നേരത്തെ ജീവനെടുക്കുന്നതെന്നും പത്മരാജന്‍ അത്തരത്തില്‍ ഈശ്വരന് ഇഷ്ടമുള്ളൊരു പ്രതിഭാധനനായിരുന്നെന്നും കവിയും ചലച്ചിത്രകാരനുമായ ശ്രീകുമാരന്‍ തമ്പി. പത്മരാജന്‍ സിനിമാ-സാഹിത്യ അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്മരാജനെപ്പോലൊരാളുടെ സ്മരണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദൈവത്തിന് ഏറ്റവും ഇഷ്ടമുള്ളവരെയാണ് നേരത്തെ ജീവനെടുക്കുന്നതെന്നും പത്മരാജന്‍ അത്തരത്തില്‍ ഈശ്വരന് ഇഷ്ടമുള്ളൊരു പ്രതിഭാധനനായിരുന്നെന്നും കവിയും ചലച്ചിത്രകാരനുമായ ശ്രീകുമാരന്‍ തമ്പി. പത്മരാജന്‍ സിനിമാ-സാഹിത്യ അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്മരാജനെപ്പോലൊരാളുടെ സ്മരണ നിലനിര്‍ത്താന്‍ ഒരു സ്മാരകത്തിന്റെയും ആവശ്യമില്ല. അദ്ദേഹത്തന്റെ കൃതികള്‍ നേടുന്ന സമകാലികപ്രസക്തി തന്നെയാണ് അദ്ദേഹത്തിന്റെ നിത്യസ്മാരകമെന്നും അദ്ദേഹം പറഞ്ഞു. മികച്ച സംവിധായകനുള്ള പുരസ്‌കാരം ദ് ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്റെ പേരില്‍ ജിയോ ബേബിയും മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം സംവിധായകന്‍ ജയരാജനും ഏറ്റുവാങ്ങി.

ADVERTISEMENT

സാഹിത്യപുരസ്‌കാരങ്ങളില്‍ മികച്ച നോവലിനുള്ള അവാര്‍ഡ് ഡോ മനോജ് കുറൂരും(മുറിനാവ്) കഥാകൃത്തിനുള്ള അവാര്‍ഡ് കെ.രേഖയും (അങ്കമാലിയിലെ മാങ്ങാക്കറിയും നിന്റെ അപ്പവും വീഞ്ഞും) ഏറ്റുവാങ്ങി. അവാര്‍ഡ് ജേതാക്കളെ രാധാലക്ഷ്മി പത്മരാജന്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

ADVERTISEMENT

അകാലത്തില്‍ അന്തരിച്ച നടനും സംവിധായകനുമായ നെടുമുടി വേണുവിനെ ഗായകനും പ്രക്ഷേപകനുമായ കാവാലം ശ്രീകുമാര്‍ ചടങ്ങില്‍ അനുസ്മരിച്ചു. നെടുമുടിയെപ്പറ്റി നെടുമുടി ഹരികുമാര്‍ എഴുതിയ കവിതയുടെ ആലാപനവും നടന്നു.

ADVERTISEMENT

പത്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് വിജയകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി പ്രദീപ് പനങ്ങാട്, സെക്രട്ടറി എ.ചന്ദ്രശേഖര്‍, ജിയോ ബേബി., ജയരാജ്, മനോജ് കുറൂര്‍,. കെ.രേഖ എന്നിവര്‍ പ്രസംഗിച്ചു. അനന്തപത്മനാഭന്‍, മാധവിക്കുട്ടി, ബൈജു ചന്ദ്രന്‍, വി.ടി. മുരളി, ഗാന്ധിമതി ബാലന്‍,പി.കെ. ശ്രീനിവാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.