ADVERTISEMENT

2021 ൽ ട്വിറ്ററിലൂടെ ഏറ്റവും അധികം ആരാധകർ തിരഞ്ഞ താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ട്വിറ്റർ ഇന്ത്യ. നടിമാരിൽ കീർത്തി സുരേഷ് ആണ് ഈ പട്ടികയിൽ ഒന്നാമത്. പൂജ ഹെഗ്ഡെ, സമാന്ത, കാജൽ അഗർവാൾ, മാളവിക മേനോൻ, രാകുൽ പ്രീത്, സായി പല്ലവി, തമന്ന, അനുഷ്ക ഷെട്ടി, അനുപമ പരമേശ്വരൻ എന്നിവരാണ് ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം നേടിയ നായികമാർ.

vijay-twitter

 

നടന്മാരിൽ ദളപതി വിജയ് ആണ് ഒന്നാമത്. തെലുങ്ക് താരം പവൻ കല്യാൺ ആണ് രണ്ടാം സ്ഥാനത്ത്. മഹേഷ് ബാബു, സൂര്യ, ജൂനിയർ എൻടിആർ, അല്ലു അർജുൻ, രജനീകാന്ത്, രാം ചരൺ, ധനുഷ്, അജിത് കുമാർ എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങൾ.

 

ഈ വർഷം ട്വിറ്ററിലൂടെ ഏറ്റവുമധികം ആളുകൾ തിരഞ്ഞ തെന്നിന്ത്യൻ ചിത്രം ‘മാസ്റ്റർ’ ആണ്. അജിത് ചിത്രം ‘വാലിമൈ’ ആണ് രണ്ടാമത്. ‘ബീസ്റ്റ്’, ‘ജയ് ഭീം’, ‘വക്കീൽ സാബ്’, ‘ആർആർആർ’, ‘സർക്കാറു വാരി പാടാ’, ‘പുഷ്പ’, ‘ഡോക്ടർ’, ‘കെജിഎഫ് 2’ എന്നിവയാണ് ട്വിറ്ററിലൂടെ ട്രെൻഡിങിൽ ഇടം നേടിയ മറ്റ് സിനിമകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com