ADVERTISEMENT

താരസമ്പന്നമായി നടൻ സിനിൽ സൈനുദീന്റെ വിവാഹറിസപ്ഷൻ. സിനിലിന്റെ അച്ഛനും നടനുമായ സൈനുദീന്റെ ഉറ്റ സുഹൃത്തുക്കളായ സിദ്ധിഖ്–ലാൽ, കെ.എസ്. പ്രസാദ്, നാദിർഷ തുടങ്ങിയവർ ചടങ്ങിനെത്തി ആശംസകൾ നേർന്നു. ഇവരെ കൂടാതെ സിനിലിന്റെ സിനിമാ സുഹൃത്തുക്കളും റിസപ്ഷനെത്തിയിരുന്നു.  

 

അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലെത്തിയ സിനി‍ൽ ഇന്ന് തിരക്കേറിയ താരങ്ങളിലൊരാളാണ്. സൗബിൻ ഷാഹിർ സംവിധാനം ചെയ്ത ‘പറവ’ എന്ന ചിത്രമാണ് സിനിലിനെ ശ്രദ്ധേയനാക്കിയത്. പിതാവിനെ പോലെ തന്നെ മികച്ചൊരു മിമിക്രി കലാകാരന്‍ കൂടിയാണ് സിനിൽ. നിരവധി നടന്മാരുടെ രൂപവും ശബ്ദവും അനുകരിച്ച് വേദികളിൽ സിനിൽ കയ്യടി നേടിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com