റഹ്മാന്റെ മകള്‍ക്ക് സ്റ്റാലിന്‍ നല്‍കിയ വിവാഹസമ്മാനം; നന്ദി പറഞ്ഞ് താരം

rahman-stalin
SHARE

തിരക്കുപിടിച്ച രാഷ്ട്രീയജീവിതത്തിനിടയിൽ മകളുടെ വിവാഹത്തിന് നേരിട്ടെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നന്ദി പറഞ്ഞ് നടൻ റഹ്മാൻ. അപ്രതീക്ഷിതമായി ചടങ്ങിനെത്തി നവദമ്പതികളെ അനുഗ്രഹിച്ച ആ നിമിഷം തനിക്ക് മറക്കാനാവില്ലെന്നും റഹ്‌മാന്‍ പറയുന്നു. 

‘നീലഗിരിയില്‍ ഹെലികോപ്റ്റര്‍ അപകടം നടന്നതിന്റെ പിറ്റേദിവസമായിരുന്നു റുഷ്ദയുടെ വിവാഹം. മുഖ്യമന്ത്രി സംഭവസ്ഥലത്തേക്ക് പോയെന്നുള്ള വിവരങ്ങള്‍ അറിഞ്ഞിരുന്നു. അദ്ദേഹത്തിന് വിവാഹ ചടങ്ങിലേക്ക് എത്താനാവുമോയെന്ന് അറിയില്ലായിരുന്നു. നീണ്ട യാത്രയ്ക്ക് ശേഷം വിശ്രമമില്ലാതെ നേരില്‍ വന്ന് നവദമ്പതികളെ അനുഗ്രഹിച്ച മുഖ്യമന്ത്രിക്കും ഒപ്പമെത്തിയവര്‍ക്കും ഹൃദയം കൊണ്ട് നന്ദി പറയുന്നു.’–റഹ്മാൻ കുറിച്ചു.

stalin-rahman-daughter

ദമ്പതികൾക്ക് ഏറെ പ്രത്യേതകളുള്ള സമ്മാനമാണ് മുഖ്യമന്ത്രി നല്‍കിയത്. രണ്ട് ബാസ്‌ക്കറ്റുകളിലായി വ്യത്യസ്ത തരം ചെടികളുടേയും മരങ്ങളുടേയും തൈകളാണ് സ്റ്റാലിന്‍ സമ്മാനിച്ചത്. പ്രകൃതിയിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള കുറിപ്പും സമ്മാനത്തിനൊപ്പമുണ്ടായിരുന്നു. സമ്മാനത്തിന്റെ ചിത്രവും റഹ്‌മാന്‍ കുറിപ്പിനൊപ്പം ഉള്‍പ്പെടുത്തിയിരുന്നു.

ഡിസംബർ 11ന് ചെന്നൈയിൽ ഹോട്ടൽ ലീല പാലസില്‍ വച്ചായിരുന്നു റഹ്മാന്റെ മകൾ റുഷ്ദയുടെ വിവാഹം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ആരോഗ്യമന്ത്രി മാ. സുബ്രഹ്മണ്യം, മോഹൻലാൽ ഉൾപ്പടെ രാഷ്ട്രീയ- കലാ സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA