ശരണ്യ സൂപ്പർ ആണോ?; പ്രേക്ഷക പ്രതികരണം

super-sharanya-audience
SHARE

അനശ്വര രാജൻ പ്രധാനവേഷത്തിലെത്തുന്ന ‘സൂപ്പർ ശരണ്യ’യ്ക്കു മികച്ച പ്രതികരണം. കോളജ് കുട്ടികളെയും മറ്റു പ്രായക്കാരെയും ആകർഷിക്കുന്ന ഫൺ എന്റർടെയ്നറാണ് ചിത്രമെന്ന് കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നു. തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ഗിരീഷ്‌ എ.ഡി. രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണിത്. അനശ്വര രാജൻ അവതരിപ്പിക്കുന്ന ശരണ്യയുടെ കലാലയജീവിതവും പ്രണയവും നർമ്മത്തിന്റെ പശ്ചാത്തലത്തിൽ കൂട്ടിചേർത്ത് ഒരു എന്റർടെയ്നറായാണ്‌ ചിത്രം ഒരുക്കിയിരിക്കുന്നത്‌. 

ഷെബിൻ ബക്കർ പ്രൊഡക്‌ഷൻസിന്റെയും സ്റ്റക്ക് കൗസ്‌ പ്രൊഡക്‌ഷൻസിന്റെയും ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് എ.ഡി.യും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അർജുൻ അശോകനും അനശ്വരാ രാജനുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

വിനീത് വിശ്വം, നസ്‌ലൻ, മമിത ബൈജു, ബിന്ദു പണിക്കർ, മണികണ്ഠൻ പട്ടാമ്പി, സജിൻ ചെറുകയിൽ, വരുൺ ധാരാ, വിനീത് വാസുദേവൻ, ശ്രീകാന്ത് വെട്ടിയാർ, സ്നേഹ ബാബു, ദേവിക ഗോപാൽ നായർ, റോസ്‌ന ജോഷി, ജ്യോതി വിജയകുമാർ, പാർവതി അയ്യപ്പദാസ്,കീർത്തന ശ്രീകുമാർ, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവർ കൂടാതെ നിരവധി പുതുമുഖങ്ങളും ഈ  ചിത്രത്തിൽ അഭിനേതാക്കളായുണ്ട്‌.

ജസ്റ്റിൻ വർഗ്ഗീസാണ്‌ ‘സൂപ്പർ ശരണ്യ'യുടെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്‌. സജിത് പുരുഷൻ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് ചിത്രസംയോജനവും നിർവഹിക്കുന്നു. ഗാനരചന: സുഹൈൽ കോയ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS