സംവിധാനം ചെയ്യുന്ന ചിത്രം രണ്ടു വർഷത്തിനുള്ളിൽ: ഉണ്ണി മുകുന്ദൻ

unni-mukundan
SHARE

ഉണ്ണിമുകുന്ദൻ നായകനായ പുതുമുഖ സംവിധയകാൻ വിഷ്ണു മോഹൻ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമായ മേപ്പടിയാൻ ചിത്രത്തിന് വ്യത്യസ്തമായ പ്രമോഷൻ പരമ്പര. മലയാള മനോരമ ഇവന്റ്സും മേപ്പടിയാൻ ടീമും ചേർന്നൊരുക്കിയ പ്രമോഷൻ പരിപാടികൾ എറണാകുളം സെൻട്രൽ മാൾ, ലുലു മാൾ, കോഴിക്കോട് ഹൈലൈറ്റ് മാൾ, ഗോകുലം മാൾ, തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂർ എന്നിവിടങ്ങളിൽ വിജയകരമായി നടന്നു. 

പ്രമോഷൻ പരുപാടിയിൽ താരങ്ങളായ ഉണ്ണി മുകുന്ദൻ, അജു വർഗീസ്, ശങ്കർ രാമകൃഷ്ണൻ, സംവിധയകാൻ വിഷ്ണു മോഹൻ എന്നിവർ ആരാധകരുമായി സംവദിച്ചു. നൂറു കണക്കിന് ആരാധകരാണ് തങ്ങളുടെ പ്രിയതാരങ്ങളെ കാണാൻ എത്തിയത്. രണ്ടു വർഷങ്ങൾക്കുള്ളിൽ താൻ സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ടാകുമെന്ന് ഉണ്ണി ആരാധകരെ അറിയിച്ചു. 

ഉണ്ണിമുകുന്ദന്റെ ആദ്യ നിർമാണ സംരംഭമാണ് മേപ്പടിയാൻ. ജനുവരി 14നു കേരളത്തിലെ 110–ഓളം തീയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. ക്വിക്ക് കേരള.കോം ഒരുക്കുന്ന മേപ്പടിയാൻ മൂവി കോണ്ടെസ്റ്റിൽ പങ്കെടുത്തു ശരിയുത്തരം നൽകുന്ന ആദ്യ നൂറു വിജയികൾക്ക് സിനിമ ടിക്കറ്റ്  സമ്മാനമായി നേടാനുള്ള അവസരമുണ്ട്. നിങ്ങൾ ചെയേണ്ടത് ഇത്രമാത്രം. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ശരിയുത്തരം തിരഞ്ഞെടുത്തതിനു  ശേഷം നിങ്ങളുടെ വിവരങ്ങൾ അതിനോടൊപ്പം നൽകുക. 

മത്സരത്തിൽ പങ്കെടുക്കാൻ ക്ലിക്ക് ചെയ്യൂ: 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA