ADVERTISEMENT

പൃഥ്വിരാജ്–സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ സൂപ്പർഹിറ്റ് ചിത്രം ഡ്രൈവിങ് ലൈസൻസിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയുമാകും ഹിന്ദിയിൽ അഭിനയിക്കുക. ഇതാദ്യമായാണ് സൂപ്പർതാരങ്ങൾ ഒരു ചിത്രത്തില്‍ ഒന്നിച്ചെത്തുന്നത്. ‘സെൽഫി’ എന്നാണ് ചിത്രത്തിന്റെ പേര്.

പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടന്റെ കഥാപാത്രം അക്ഷയ് കുമാറും സുരാജിന്റെ വെഹിക്കിൾ ഇൻസ്പെക്ടറുടെ വേഷത്തിൽ ഇമ്രാൻ ഹാഷ്മിയും അഭിനയിക്കും. രാജ് മേഹ്ത സംവിധാനം ചെയ്യുന്ന ചിത്രം ധർമ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ കരൺ ജോഹറും മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊ‍ഡക്‌ഷൻസും ചേർന്ന് നിർമിക്കുന്നു.

സച്ചി തിരക്കഥ എഴുതിയ ചിത്രം മലയാളത്തിൽ സംവിധാനം ചെയ്തത് ജീൻ പോൾ ലാൽ ആയിരുന്നു. പൃഥ്വിരാജിനും സുരാജിനും മിയ, ദീപ്തി സതി, സൈജു കുറുപ്പ്, മേജർ രവി എന്നിവരും പ്രധാനവേഷങ്ങളിൽ എത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com