അർജുൻ കപൂറും മലൈകയും വേർപിരിയുന്നു?

arjun-malaika
SHARE

ബോളിവുഡ് താരങ്ങളായ മലൈക അറോറയും അര്‍ജുന്‍ കപൂറും വേര്‍പിരിഞ്ഞെന്ന വാർത്തയാണ് ബോളിവുഡിലെ ചൂടൻ ചർച്ച. നാല് വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വേർപിരിയുന്നതെന്നും മലൈക അതീവ ദു:ഖിതയാണെന്നും ആറ് ദിവസത്തിലേറെയായി താരം വീടിന് പുറത്തിറങ്ങിയിട്ടില്ലെന്നും മലൈകയോട് അടുത്ത വൃത്തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിനു മുമ്പും ഇരുവരും വേര്‍പിരിയുകയാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും വാര്‍ത്തകളെ തള്ളി മലൈക തന്നെ രംഗത്തുവന്നിരുന്നു.

എന്നാല്‍ കഴിഞ്ഞ ആറ് ദിവസമായി മലൈക തന്റെ വീട്ടില്‍ നിന്നും പുറത്ത് വന്നിട്ടില്ല. പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കാനാണ് മലൈക ഇപ്പോള്‍ ഇഷ്ടപ്പെടുന്നത്. പ്രണയത്തകര്‍ച്ച മലൈകയെ തകര്‍ത്തു കളഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി അര്‍ജുന്‍ കപൂര്‍ മലൈകയെ കാണാന്‍ നടിയുടെ വീട്ടില്‍ വന്നിട്ടില്ലെന്നും ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ടു ചെയ്തു.

98 ലാണ് ബോളിവുഡ് നടന്‍ അർബാസ് ഖാനെ മലൈക വിവാഹം ചെയ്യുന്നത്.  ഈ ദാമ്പത്യത്തിൽ ഇവർക്ക് അർഹാൻ എന്നൊരു മകനുണ്ട്. 48 കാരിയായ മലൈക 2016 ൽ അർബാസ് ഖാനിൽ നിന്നു വിവാഹമോചനം നേടിയിരുന്നു. ഇതിനുപിന്നാലെ മലൈക മുപ്പത്തിനാലുകാരനായ അർജുനുമായി ലിവിങ് റിലേഷനിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാനും തുടങ്ങി. അർബാസ് ഖാനും മലൈക അരോറയും വിവാഹമോചിതരാകാൻ പ്രധാനകാരണം നടിക്ക് അർജുൻ കപൂറുമായുള്ള ബന്ധമാണെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി ആരും രംഗത്തെത്തിയതുമില്ല. ഇരുവരുടെയും പ്രായവ്യത്യാസത്തെ ചൊല്ലിയും ഏറെ വിമർശനം ഉണ്ടായിരുന്നു.

അർബാസുമായി പിരിഞ്ഞ ശേഷവും മലൈകയും അർജുനും കൂടിക്കാഴ്ച നടത്തുന്നുണ്ടായിരുന്നു. പലസ്ഥലങ്ങളിലും ഇരുവരെ ഒരുമിച്ച് കാണാൻ തുടങ്ങി. 2019 ൽ സാമൂഹിക മാധ്യമങ്ങൾ വഴി ഇരുവരും പ്രണയം തുറന്ന് പറഞ്ഞു.  48കാരിയാണ് മലൈക, 36 വയസ്സാണ് അർജുന്. ഈ പ്രായവ്യത്യാസത്തെ ചൊല്ലിയുള്ള ട്രോളുകളോട് അടുത്തിടെ രൂക്ഷമായ ഭാഷയിൽ അർജുൻ മറുപടി നൽകുകയും ചെയ്തിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA