ADVERTISEMENT

‘കരിക്ക്’ ടീമിന്റെ പുതിയ വെബ് സീരിസ് ‘കലക്കാച്ചി’യിലെ തമ്പാൻ എന്ന കഥാപാത്രത്തെ പ്രേക്ഷകർ മറക്കാനിടയില്ല. രൂപത്തിലും ഭാവത്തിലും ശബ്ദത്തിലും വരെ മറ്റുള്ളവരെ വിറപ്പിച്ചു നിർത്തുന്ന രീതിയായിരുന്നു തമ്പാന്റേത്. ആരാണ് തമ്പാൻ എന്നായിരുന്നു പിന്നീടുള്ള പ്രേക്ഷകരുടെ അന്വേഷണം. അത് ചെന്നെത്തിയത് നടൻ രാഹുൽ രാജഗോപാലനിലേക്കും.

 

ira-movie

‘കരിക്ക്’ ടീമിലെ ജീവൻ സ്റ്റീഫന്റെയും അർജുൻ രത്തന്റെയുമൊക്കെ സഹപാഠിയാണ് രാഹുൽ. ഗോകുൽ സുരേഷ് നായകനായ ‘ഇര’ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം കൃഷാന്ദ് സംവിധാനവും നിർമാണവും നിർവഹിച്ച ‘വൃത്താകൃതിയിലുള്ള ചതുരം’ എന്ന സിനിമയിൽ അഭിനയിച്ചു. തുടർന്ന് ഉൾട്ട, മധുരരാജ, ഗ്രാമവൃക്ഷത്തിലെ കുയിൽ, ആവാസവ്യൂഹം എന്നിവയുൾപ്പടെ പത്തോളം സിനിമകളിൽ ചെറിയ വേഷങ്ങളിലെത്തി.

 

കൊല്ലം സ്വദേശിയായ രാഹുല്‍ സിവിൽ എൻജിനീയറിങിൽ ബിരുദം നേടി. തുടർന്ന് കൊച്ചി രാജഗിരി കോളജിൽ നിന്നും എംബിഎ കഴിഞ്ഞ്  സ്വകാര്യ ബാങ്കിൽ ജോലിചെയ്തു. കോളജ് പഠനകാലത്ത് മിമിക്രി അവതരിപ്പിച്ച് പലതവണ കലോത്സവത്തിൽ വിജയിച്ചിട്ടുള്ള രാഹുൽ കൊച്ചിൻ ആക്റ്റ് ‌ലാബിൽ നിന്നും അഭിനയപരിശീലത്തിനു ശേഷമാണ് സിനിമാ രംഗത്തേയ്ക്കിറങ്ങുന്നത്. സജീവ് നമ്പിയത്താണ് അഭിനയത്തിലെ ഗുരു. 

 

സിനിമകൾ കൂടാതെ വെബ് സീരീസുകളിലും രാഹുൽ സജീവമാണ്. ഉൽക്ക, കലക്കാച്ചി, റോക്ക് പേപ്പർ സിസ്സേർസ്, ഉത്സാഹ എന്നിവയിലൊക്കെ അഭിനയിച്ചു. ഗോദ 22, ഭഗവതിക്കാവിലെ പാപ്പികൾ തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com