ഹോളിവുഡ് സിനിമകളെ പിന്നിലാക്കി ‘മിന്നൽ മുരളി’; ആഗോള പട്ടികയിൽ ഒൻപതാമത്

minnal-murali-22
SHARE

ഹോളിവുഡ് സിനിമകളെ തൂത്തുവാരി ലോകപട്ടികയിൽ ഇടംപിടിച്ച് മലയാളത്തിന്റെ ‘മിന്നൽ മുരളി’. സിനിമ കേന്ദ്രീകരിച്ചുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ലെറ്റർബോക്സ്ഡിന്റെ 2021ലെ ഏറ്റവുമധികം റേറ്റിങ് ലഭിച്ച അഡ്വഞ്ചർ–ആക്‌ഷൻ ചലച്ചിത്രങ്ങളുടെ പട്ടികയിലാണ് മിന്നൽ മുരളി ഇടം നേടിയിരിക്കുന്നത്. പത്ത് ചിത്രങ്ങളുടെ ലിസ്റ്റിൽ ഒൻപതാം സ്ഥാനത്താണ് ചിത്രം. പാ. രഞ്ജിത്തിന്റെ സാർപാട്ടൈ പരമ്പരൈ മൂന്നാം സ്ഥാനത്തുണ്ട്. ഇന്ത്യയിൽ നിന്നും ഈ രണ്ട് ചിത്രങ്ങൾ മാത്രമാണ് ആദ്യ പത്തിൽ ഇടം നേടിയത്.

സ്പൈഡർമാൻ: നോ വേ ഹോം ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാംസ്ഥാനത്ത് ഡ്യൂൺ, മൂന്നാം സ്ഥാനത്ത് തമിഴ് ചിത്രമായ സർപട്ട പരമ്പരൈ, ദ് ലാസ്റ്റ് ഡ്യുവൽ,  ദ് ഗ്രീൻ നൈറ്റ്, ഷാങ് ചി, ഫ്രീക്ക്സ് ഔട്ട്, സുയിസൈഡ് സ്ക്വാഡ്, മിന്നൽ മുരളി, ഓൾഡ് ഹെൻറി എന്നിങ്ങനെയാണ് പട്ടിക. 

മിന്നൽ മുരളി റിലീസിന് മുൻപ് മുതൽ പ്രക്ഷകർക്കിടയിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. റിലീസ് ചെയ്ത് തുടർച്ചയായ മൂന്നാം വാരവും നെറ്റ്ഫ്ലിക്സിന്റെ ആഗോള പട്ടികയിൽ മുന്നിൽ തന്നെയാണ് മലയാളത്തിന്റെ സൂപ്പർ ഹീറോ ചിത്രം. കൂടാതെ ആഗോള തലത്തിൽ മികച്ച പ്രതികരണവും അഭിനന്ദനങ്ങളും മിന്നൽ മുരളിക്ക് ലഭിക്കുന്നുണ്ട്. ബോളിവുഡ് സംവിധായകനായ കരൺ ജോഹർ മുതൽ തമിഴിലെ ത്യാഗരാജകുമാര രാജ വരെയുള്ള സംവിധായകർ ചിത്രത്തെ അഭിനന്ദിച്ച് എത്തിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA