ADVERTISEMENT

പ്രണവ് മോഹൻലാലിന്റെ അപരനെ പരിചയപ്പെടുത്തി നടൻ കുഞ്ചാക്കോ ബോബൻ. ‘അറിയിപ്പ്’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് രസകരമായ വിഡിയോ ചാക്കോച്ചൻ പങ്കുവച്ചത്. ബിപിൻ തൊടുപുഴയാണ് പ്രണവിന്റെ ആ അപരൻ. 

 

‘പ്രണവ് മോഹൻലാലിനെ പോലിരിക്കുന്ന ബിപിൻ തൊടുപുഴയുമായി ഒരു അപ്രതീക്ഷിത കണ്ടുമുട്ടൽ. ഷൂട്ടിനിടയിലെ തമാശകൾ.’–വിഡിയോയ്ക്ക് അടിക്കുറിപ്പായി ചാക്കോച്ചൻ കുറിച്ചു.

 

മഹേഷ് നാരായണന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന ചിത്രമാണ് 'അറിയിപ്പ്'. മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. നോയിഡയില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com