ADVERTISEMENT

‘ഹെലെന്‍’ ടീമും, ലിറ്റിൽ ബിഗ് ഫിലിംസും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ‘ഫിലിപ്സ്’ എന്നാണ് ചിത്രത്തിന്റെ പേര്. ആൽഫ്രെഡ് കുര്യൻ ജോസഫ് ആണ് ചിത്രം സംവിധാനം ചെയുന്നത്. ഹെലൻ സിനിമയുടെ സംവിധായകൻ മാത്തുക്കുട്ടി സേവ്യറും, ആൽഫ്രഡും ചേർന്നാണ്  തിരക്കഥ എഴുതിയിരിക്കുന്നത്. മുകേഷ്, ഇന്നെസെന്റ്, നോബിൾ ബാബു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

 

ചിത്രത്തിൽ മുകേഷിന്റെ മക്കളായ ബിറ്റി, ബ്ലെസി എന്നീ കഥാപാത്രങ്ങൾക്കുവേണ്ടിയുള്ള കാസ്റ്റിങ് കോൾ ശ്രദ്ധ നേടിയിരുന്നു. നവനി ആനന്ദ്, ക്വിൻ എന്നിവരാണ് ചിത്രത്തിൽ മുകേഷിന്റെ മക്കളായി എത്തുന്നത്. 

 

ഛായാഗ്രഹണം ജെയ്സൺ ജേക്കബ്, സംഗീതം ഹിഷാം അബ്ദുൾ വഹാബ്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് നിർമാണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com