13 വർഷത്തെ ഇടവേളയിൽ എടുത്ത ഫോട്ടോ; സുഹാസിനിയുടെ പ്രായം പുറകോട്ടെന്ന് ആരാധകർ

suhasini-1
SHARE

13 വർഷത്തെ ഇടവേളയിൽ എടുത്ത രണ്ടു ചിത്രങ്ങൾ പങ്കുവച്ച് നടിയും സംവിധായികയുമായ സുഹാസിനി. വർഷങ്ങൾക്ക് മുൻപ് െബംഗലൂരിൽ ഒരു സിനിമയുടെ ഷൂട്ടിനിടയിൽ എടുത്ത ചിത്രവും അതേ സാരിയിൽ ഈ അടുത്ത് എടുത്ത മറ്റൊരു ചിത്രവുമാണ് സുഹാസിനി പങ്കുവച്ചത്. 

‘നിങ്ങൾക്ക് ഇത് വിശ്വസിക്കാനാകുമോ! 13 വർഷത്തെ ഇടവേളയിൽ എടുത്തതാണ് ഈ ചിത്രങ്ങൾ. ആദ്യത്തേത് ബാംഗ്ലൂരിൽ ‘എരട്നെ മധുവേ’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. ഇന്ന് ഞങ്ങൾ ഷൂട്ടിന് വേണ്ടി അതെ സാരി തന്നെ ഉപയോഗിച്ചു. സാരിയോ മോഡലോ ഫോട്ടോഗ്രാഫറോ ഒറിജിനലുമായി പൊരുത്തപ്പെടുത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല, പക്ഷേ ഈ ഫോട്ടോ ഒരുപാട് സന്തോഷം നൽകുന്നു. നന്ദി ആസ്ത, ഈ കൊളാഷിന്.’–സുഹാസിനി കുറിച്ചു.

നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയത്. ‘വര്‍ഷങ്ങള്‍ കടന്നുപോയി, പക്ഷേ ഇപ്പോഴും നിങ്ങള്‍ക്ക് അതേ ഭംഗിയാണ്, അന്നും ഇന്നും എന്നും സുന്ദരമാണ് നിങ്ങളുടെ അഴകേറിയ ചിരി’ , ‘എന്താണ് പ്രായം പുറകോട്ടാക്കുന്ന ഈ മാജിക്’....എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA