മത്സരിച്ചഭിനയിച്ച് ഷെയ്നും രേവതിയും; ‘ഭൂതകാലം’ ട്രെയിലർ

bhoothakaalam
SHARE

ഷെയ്‍ൻ നിഗം നായകനാകുന്ന പുതിയ ചിത്രം ‘ഭൂതകാലം’ ട്രെയിലർ റിലീസ് ചെയ്തു.  രാഹുല്‍ സദാശിവൻ  സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രേവതിയാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ത്രില്ലർ സ്വഭാവമുള്ള ട്രെയിലറാണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. ജനുവരി 21ന് സോണി ലീവിലൂടെ ചിത്രം റിലീസ് ചെയ്യും.

ഷെയ്ന്‍ നിഗം ആദ്യമായി സംഗീത സംവിധായകനാവുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഗോപി സുന്ദറാണ്.രാഹുല്‍ സദാശിവനും ശ്രീകുമാർ ശ്രേയസും ചേർന്നാണ് രചന. സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേല്‍, അഭിറാം രാധാകൃഷ്ണന്‍, വത്സല മേനോന്‍, മഞ്ജു പത്രോസ്,റിയാസ് നര്‍മകല തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

അൻവർ റഷീദിന്റെ പ്ലാൻ ടി ഫിലിംസും ഷെയ്ൻ നിഗം ഫിലിംസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിർമാണം തേരേസ റാണിയും സുനില ഹബീബും ചേര്‍ന്നാണ്. ഷെയ്ന്‍ നിഗത്തിന്റെ മാതാവാണ് സുനില ഹബീബ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA