ADVERTISEMENT

ദേശീയ–രാജ്യാന്തര സംസ്ഥാന അവാർഡ് ജേതാവ് ജോഷി മാത്യു സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ‘നൊമ്പരക്കൂട്’ എന്നാണ് ചിത്രത്തിന്റെ പേര്. അന്യം നിന്നുപോയിക്കൊണ്ടിരിക്കുന്ന ബന്ധങ്ങളുടെയും ഒറ്റപ്പെടലിന്റെയും അതിനെ തുടർന്നു ശിഥിലമായ കുടുംബ ബന്ധങ്ങളുടെയും കഥയാണ് പറയുന്നത്.

joshiy-mathew

ജോഷി മാത്യുവാണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം. കോട്ടയം, ഇടുക്കി, കമ്പം എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നു. സോമു മാത്യു, ഹർഷിദ, ആർട്ടിസ്റ്റ് സുജാതൻ, ഹരിലാൽ, ദേവനന്ദിനി,അനീഷാ അനീഷ് തുടങ്ങിയ നിരവധി താരങ്ങൾ അഭിനയിക്കുന്നു.

josghiy-movie

ഗാനരചന : ഡോ. സ്മിതാ പിഷാരടി, ചീഫ് അസോസിയേറ്റ് : അനിൽ മാത്യു, ക്യാമറ : ജോബിൻ ജോൺ. സംഗീതം : ജെയ്, പ്രൊഡക്ഷൻ കൺട്രോളർ ആൻഡ് ആർട്ട് ഡയറക്ഷൻ :ലക്ഷ്മണൻ മാലം, വസ്ത്രാലങ്കാരം : രാജി അശോക്, അസോസിയേറ്റ് ഡയറക്ടർ : കെ.എസ് അനൂപ്. പ്രൊഡക്ഷൻ : സോമു മാത്യു, നെവിൻ മൈക്കിൾ എന്നിവരാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com