അഹാനയുടെ സർപ്രൈസിൽ ഞെട്ടി ഹൻസിക: വിഡിയോ

hansu-ahaana
SHARE

സഹോദരി ഹൻസികയ്ക്ക് ലാപ്ടോപ്പ് സർപ്രൈസ് ആയി നൽകി അഹാന കൃഷ്ണ. സർപ്രൈസ് ആയി ഗിഫ്റ്റ് കൊടുക്കാൻ ഏറെ ഇഷ്ടമുള്ള ആളാണ് താനെന്നും അത് ഹൻസികയ്ക്ക് ആകുമ്പോൾ അതിലേറെ സന്തോഷമെന്നും അഹാന പറയുന്നു. 

‘സർപ്രൈസ് ഇഷ്ടമുള്ള ആളാണ് ഹൻസു. എന്തെങ്കിലും സർപ്രൈസ് കിട്ടുന്നത് ഹൻസുവിന് വളരെ സന്തോഷമാണ്, വളരെ എക്സൈറ്റഡായാണ് ഹൻസിക റിയാക്റ്റ് ചെയ്യുക. അതിനാൽ ഹൻസികയ്ക്ക് സർപ്രൈസ് കൊടുക്കാൻ എനിക്കേറെയിഷ്ടമാണ്. അഞ്ച് രൂപയുടെ സർപ്രൈസിന് അഞ്ഞൂറിന്റെ എക്സ്‌പ്രഷനിടുന്ന അനിയത്തിക്കുട്ടിയാണ് അവൾ.’

‘അനിയത്തിക്കു മാത്രമല്ല കൂട്ടുകാർക്കും സർപ്രൈസ് കൊടുക്കുന്ന ആളാണ് ഞാൻ. അപ്പോള്‍ അവരുടെ പ്രതികരണവും റെക്കോർഡ് ചെയ്യും. കുറച്ചു നിമിഷത്തേക്കാണെങ്കിലും അവരുടെ മുഖത്ത് മിന്നി മറയുന്ന സന്തോഷം കാണാൻ പ്രത്യേക ഭംഗിയാണ്.’–അഹാന പറയുന്നു.

‘2014ൽ ഞാൻ ഉപയോഗിച്ചിരുന്ന ലാപ്ടോപ്പ് ആണ് അവൾ ഓൺലൈൻ ക്ലാസിന് എടുക്കുന്നത്. ഉടൻ മരിക്കും എന്നതാണ് ആ ലാപ്ടോപ്പിന്റെ അവസ്ഥ. അവൾക്കും പുതിയൊരു ലാപ് വേണമെന്ന ആഗ്രഹമുണ്ട്. മാത്രമല്ല എഡിറ്റിങും ഹന്‍സികയ്ക്ക് ഇഷ്ടമാണ്.

ഗോൾഡൻ നിറത്തിലുള്ള  മാക്ക് ബുക്ക് ആണ് അഹാന തിരഞ്ഞെടുത്തത്. എഡിറ്റിങിലൊക്കെ നല്ല താൽപ്പര്യമുള്ള കുട്ടിയാണ് ഹൻസികയെന്നും അതിനാൽ ഈ സമ്മാനം ഏറെ പ്രയോജനപരമാവുമെന്നും അഹാന വിഡിയോയിൽ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS